Investigation report | വിനോദ യാത്രയ്ക്ക് പോകാന്‍ ബസ് ബുക് ചെയ്യുന്നത് വിദ്യാര്‍ഥികള്‍; പറഞ്ഞ കാശുകൊടുത്ത് വിളിച്ചുവരുത്തുന്നത് നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മോടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപോര്‍ട്

 


കണ്ണൂര്‍: (www.kvartha.com) ജില്ലയിലെ വിദ്യാലയങ്ങളില്‍ വിനോദയാത്രയ്ക്കു പോകാന്‍ അടിപൊളി ബസുകള്‍ ബുക് ചെയ്യുന്നതും റൂട് നിശ്ചയിക്കുന്നതും കാശു പിരിച്ചു കൊടുക്കുന്നതും സ്ഥാപനങ്ങളിലെ സീനിയര്‍ വിദ്യാര്‍ഥികളാണെന്ന് മോടോര്‍ വാഹന വകുപ്പ് അന്വേഷണത്തില്‍ കണ്ടെത്തി. പ്ലസ് ടു, ബിരുദതല വിനോദയാത്രകള്‍ വര്‍ഷത്തിലൊരിക്കല്‍ നടക്കുമ്പോള്‍ ഇതില്‍ മുന്‍കൈയെടുക്കേണ്ട അധ്യാപകര്‍ക്കും സ്ഥാപനമേധാവികള്‍ക്കും യാതൊരു റോളും ഉണ്ടാകാറില്ല. സ്ഥാപന മേധാവികള്‍ തന്നെ എങ്ങോട്ടാണ് ടൂര്‍ പോകുന്നതെന്ന് തലെന്നാളോ, യാത്ര പുറപ്പെടുമ്പോഴോ മാത്രമാണ് അറിയുന്നത്.
          
Investigation report | വിനോദ യാത്രയ്ക്ക് പോകാന്‍ ബസ് ബുക് ചെയ്യുന്നത് വിദ്യാര്‍ഥികള്‍; പറഞ്ഞ കാശുകൊടുത്ത് വിളിച്ചുവരുത്തുന്നത് നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മോടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപോര്‍ട്

തങ്ങളെ എതിര്‍ക്കുകയും അച്ചടക്കം പാലിക്കണമെന്നും പറയുന്ന അധ്യാപകരെയോ, അധ്യാപികമാരെയോ വിദ്യാര്‍ഥികള്‍ ടൂറിന് അനുഗമിക്കാന്‍ സമ്മതിക്കാറില്ലെന്ന വിവരവും വടക്കാഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ മോടോര്‍ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തെക്കന്‍ ജില്ലകളില്‍ നിന്നുള്ള നിയമലംഘനങ്ങള്‍ ഒട്ടേറെയുള്ള കൊമ്പന്‍, രാക്ഷസന്‍ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ടൂറിസ്റ്റ് ബസുകളാണ് വടക്കന്‍ ജില്ലകളില്‍ വിനോദയാത്രകള്‍ക്ക് പോകാനായി കലാലയങ്ങളിലെത്തുന്നത്.
                  
Investigation report | വിനോദ യാത്രയ്ക്ക് പോകാന്‍ ബസ് ബുക് ചെയ്യുന്നത് വിദ്യാര്‍ഥികള്‍; പറഞ്ഞ കാശുകൊടുത്ത് വിളിച്ചുവരുത്തുന്നത് നിയമങ്ങള്‍ പാലിക്കാത്ത വാഹനങ്ങളെ; ഞെട്ടിക്കുന്ന കണ്ടെത്തലുമായി മോടോര്‍ വാഹനവകുപ്പിന്റെ അന്വേഷണ റിപോര്‍ട്

ഡ്രൈവിങ് സീറ്റുകളില്‍ നിന്നും എഴുന്നേറ്റ് ഡാന്‍സ് കളിക്കുകയും സ്റ്റിയറിങ് കൈവിട്ടു ബസോടിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാരെയാണ് പല കുട്ടികളും ഇഷ്ടപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇക്കൂട്ടര്‍ കാണിക്കുന്ന പേക്കൂത്തുകള്‍ കണ്ടാണ് ഇവരെ കുട്ടികള്‍ തങ്ങളുടെ കലാലയങ്ങളിലെ വിനോദ യാത്രകള്‍ക്കും ബുക് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ടൂറിസ്റ്റ് ബസിന്റെ നിയമലംഘനത്തെ തുടര്‍ന്ന് ഗവ. ബ്രണ്ണന്‍ കോളജിലെ ബിബിഎ വിദ്യാര്‍ഥികളുടെ വിനോദയാത്ര മോടോര്‍ വാഹനവകുപ്പ് തടഞ്ഞിരുന്നു.

ബിബിഎ വിദ്യാര്‍ഥികളെയും കൊണ്ട് ചിക്മഗളൂരിലേക്ക് വിനോദയാത്ര പോകാനെത്തിയതായിരുന്നു ബസ്. വ്യാഴാഴ്ച രാത്രിയാണ് കണ്ണൂര്‍ ജില്ലയിലെ മേലൂര്‍ മമ്മാക്കുന്ന് പാലത്തിനുസമീപം നിര്‍ത്തിയിട്ട ബസില്‍ മോടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ യാത്ര തടയുകയായിരുന്നു. ഇതര ജില്ലയില്‍ നിന്നെത്തിയ സ്വകാര്യ ടൂറിസ്റ്റ്
ബസിനെതിരെയാണ് നടപടി.

വിദ്യാര്‍ഥികളെ കയറ്റുന്നതിനുമുന്‍പ് മമ്മാക്കുന്ന് പാലത്തിന് സമീപം നിര്‍ത്തിയിട്ട ബസിനെ കണ്ണൂര്‍ ജില്ലയിലെ ടൂറിസ്റ്റ് ബസ് ഉടമസ്ഥരുടെ സംഘടന തന്നെ തടഞ്ഞിരുന്നു. അവര്‍ വിവരമറിയിച്ചതനുസരിച്ചാണ് മോടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം പരിശോധനയ്ക്കെത്തിത്. ഒട്ടേറെ നിയമലംഘനങ്ങള്‍ കണ്ടെത്തിയ ബസിന് പിഴ ചുമത്തി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Motor-Vehicle-Department, Police, Investigation-Report, Investigates, Vehicles, Report, Bus, Investigation report of Department of Motor Vehicles.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia