ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങൾ; അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്ന് ഉദ്യോഗസ്ഥർ

 


കണ്ണൂർ: (www.kvartha.com 11.08.2021) മോടോർ വാഹന വകുപ്പ് ഓഫീസിൽ എത്തി ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തുകയും, പൊതുമുതൽ നശിപ്പിക്കുകയും ചെയ്ത കേസിൽ ഇ ബുൾജെറ്റ് സഹോദരങ്ങളായ ലിബിനെയും, എബിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു.

കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിൽ രാവിലെ 11.30 ന് എത്തിയ ഇരുവരെയും നാല് മണിക്കൂർ നേരമാണ് ചോദ്യം ചെയ്തത്. ഇവർ മുമ്പ് ചെയ്ത വ്ലോഗും പൊലീസ് പരിശോധിച്ചു.

ചോദ്യം ചെയ്യലിനോട് പൂർണമായും സഹകരിച്ച് ഇ ബുൾജെറ്റ് സഹോദരങ്ങൾ; അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്ന് ഉദ്യോഗസ്ഥർ

അന്വേഷണം നല്ല രീതിയിൽ മുന്നോട്ടുപോവുകയാണെന്നും, ചോദ്യം ചെയ്യലിനോട് ഇവർ പൂർണമായും സഹകരിച്ചെന്നും ടൗണ്‍ ഇൻസ്പെക്ടർ അറിയിച്ചു.

ഇവരുടെ രൂപമാറ്റം വരുത്തിയ ട്രാവലറിന്‍റെ രജിസ്ട്രേഷനും, ലൈസൻസും റദ്ദാക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഇവരുടെ ഇരിട്ടി അങ്ങാടിക്കടവിലുള്ള വീട്ടിൽ ഇരിട്ടി ആർ‍ടിഒ നോടീസ് പതിച്ചിട്ടുണ്ട്.

Keywords:  News, Kannur, Kerala, State, Social Media, Investigates, Police, Motorvechicle, E Buljet, Investigation team interrogated the E Buljet brothers for four hours.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia