ചര്‍ച്ച ഫലം കണ്ടു; ഐ ഒ സി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു

 


തിരുവനന്തപുരം: (www.kvartha.com 23.11.2016) ടെന്‍ഡര്‍ നടപടികളിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഇരുമ്പനം ഐ ഒ സിയില്‍ തൊഴിലാളികളും ലോറി ഉടമകളും നടത്തിവന്നിരുന്ന സമരം അവസാനിപ്പിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെയും ടി പി രാമകൃഷ്ണന്റെയും നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പായത്.

ടെന്‍ഡര്‍ വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഒക്ടോബറില്‍ നടന്ന സമരത്തെ തുടര്‍ന്ന് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ ടെന്‍ഡറിലെ അപാകതകള്‍ പരിഹരിച്ച ശേഷം പുതിയ ടെന്‍ഡര്‍ ക്ഷണിക്കുകയുള്ളു എന്ന് മാനേജ്‌മെന്റ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ ലംഘിച്ച് ഡിസംബര്‍ മൂന്നിലേക്ക് വീണ്ടും ടെന്‍ഡര്‍ ക്ഷണിച്ചതോടെയാണ് ഇരുമ്പനം പ്ലാന്റില്‍ കഴിഞ്ഞ ശനിയാഴ്ച മുതല്‍ വീണ്ടും സമരം ആരംഭിച്ചത്.

സംസ്ഥാനം കടുത്ത ഇന്ധന ക്ഷാമത്തിലേക്ക് കടക്കുമെന്നിരിക്കെയാണ് ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായത്.

ചര്‍ച്ച ഫലം കണ്ടു; ഐ ഒ സി ഇരുമ്പനം പ്ലാന്റിലെ ടാങ്കര്‍ ലോറി സമരം ഒത്തുതീര്‍ന്നു

Keywords : Kerala, Thiruvananthapuram, Strike, Meeting, Minister, IOC.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia