Injured | ഇരിക്കൂറില്‍ കാര്‍ തലകീഴായി 20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരുക്കേറ്റു

 


തലശേരി: (www.kvartha.com) ഇരിക്കൂറില്‍ കാര്‍ നിയന്ത്രണം വിട്ട് ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കണ്ണൂര്‍ കാട്ടാമ്പള്ളി സ്വദേശികളായ ജലാലുദ്ദീന്‍ അറഫാത്ത്(19), അശര്‍(28) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ പ്രദേശവാസികളും യാത്രക്കാരുമാണ് ഇരിക്കൂറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Injured | ഇരിക്കൂറില്‍ കാര്‍ തലകീഴായി  20 അടി താഴ്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരുക്കേറ്റു

ഇരിക്കൂര്‍ നിലാമുറ്റം പള്ളിക്ക് സമീപം സദ്ദാം സ്റ്റോപിന് സമീപമുള്ള വളവിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ റോഡില്‍ നിന്ന് തെന്നി 20 അടി താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു.

Keywords:  Irikkur: 2 Injured in Car Accident, Kannur, News, Injured, Hospital, Treatment, Passengers, Natives, Car Accident, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia