POCSO | ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതി; ആലപ്പുഴ സ്വദേശിയായ യുവാവിനെതിരെ പോക്സോ കേസെടുത്തു
Aug 26, 2023, 18:54 IST
ഇരിട്ടി: (www.kvartha.com) ഫേസ്ബുകിലൂടെ പരിചയപ്പെട്ട ആദിവാസി പെണ്‍കുട്ടിയെ കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന പരാതിയില്‍ യുവാവിനെതിരെ പേരാവൂര്‍ പൊലീസ് കേസെടുത്തു. ആലപ്പുഴ ജില്ലക്കാരനായ അനന്തുവിനെതിരെയാ(23)ണ് പോക്സോ ചുമത്തി കേസെടുത്തത്.
കഴിഞ്ഞ ദിവസം ദേഹാസ്യസ്ഥ്യത്തെ തുടര്‍ന്ന് ബന്ധുക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസിലായത്. തുടര്‍ന്ന് ഡോക്ടര്‍ പേരാവൂര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തത്.
Keywords: News, Kerala, Kerala-News, Regional-News, Kannur-News, Molested, Tribal Girl, Pregnant, POCSO, Case, Youth, Alappuzha, Facebook, Iritty, Iritty: POCSO case filed against youth from Alappuzha.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.