Accidental Death | ഇരിട്ടിയില്‍ പൂക്കള്‍ കയറ്റികൊണ്ട് വരുകയായിരുന്ന പികപ് വാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു

 


കണ്ണൂര്‍: (www.kvartha.com) ഇരിട്ടി- മട്ടന്നൂര്‍ റോഡിലെ പുന്നാട് ഉണ്ടായ വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.
മുഴപ്പിലങ്ങാട് സ്വദേശിയായ സല്‍മാന്‍ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

വ്യാഴാഴ്ച പുലര്‍ചെ ഒരു മണിയോടെ കര്‍ണാടകയില്‍ നിന്നും ഓണപൂക്കള്‍ കയറ്റി വന്ന പികപ് വാന്‍ പാല്‍ ഇറക്കുവാന്‍ നിര്‍ത്തിയിട്ടിരുന്ന മിനി ലോറിക്ക് പിന്നില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. 

പരുക്കേറ്റ സല്‍മാനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസും അഗ്നിരക്ഷാസേനയും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവര്‍ ഉറങ്ങിപോയതാവാം അപകടമുണ്ടാവാനുള്ള കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Accidental Death | ഇരിട്ടിയില്‍ പൂക്കള്‍ കയറ്റികൊണ്ട് വരുകയായിരുന്ന പികപ് വാന്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു


Keywords:  News, Kerala, Kerala-News, Accident-News, Kannur, Iritty, Youth, Died, Pick-up Van, Accident, Accidental Death, Iritty: Youth died in Pick-up Van accident.

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia