മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ ബേബി ഡാമില്‍ ചോര്‍ചയുള്ളതായി ജലസേചന വകുപ്പിന്റെ റിപോര്‍ട്

 


അജോ കുറ്റിക്കന്‍

തേനി: (www.kvartha.com 22.12.2021)
മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ ബേബി ഡാമില്‍ ചോര്‍ചയുള്ളതായി കേരള ജലസേചന വകുപ്പിന്റെ റിപോര്‍ട്. റിപോര്‍ട് കേരള സര്‍കാരിന് നല്കിയ സാഹചര്യത്തില്‍ അണക്കെട്ട് ബലപ്പെടുത്തുന്നതിന് കേരള സര്‍കാര്‍ തടസം സൃഷ്ടിക്കരുതെന്ന ആവശ്യവുമായി പെരിയാര്‍-വൈഗൈ ഇറിഗേഷന്‍ അഞ്ച് ജില്ലാ കര്‍ഷകസംഘം രംഗത്ത് വന്നു.

മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ ബേബി ഡാമില്‍ ചോര്‍ചയുള്ളതായി ജലസേചന വകുപ്പിന്റെ റിപോര്‍ട്

കേരള ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന നടത്തിയിരുന്നു. ബേബി ഡാമില്‍ ചോര്‍ച കണ്ടെത്തിയതായി സര്‍കാരിന് റിപോര്‍ട് നല്‍കുകയും ചെയ്തിരുന്നു.

ബേബി ഡാം പ്രധാന അണക്കെട്ടിനേക്കാള്‍ ശക്തമാണ്. 42 വര്‍ഷമായി നുണപ്രചരണം നടത്തുന്ന കേരള സര്‍കാര്‍ ഇപ്പോള്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന് തടസം നില്ക്കുകയാണ്. കേരള ഉദ്യോഗസ്ഥര്‍ ഭീതി പടര്‍ത്തുകയാണെന്നും അഞ്ച് ജില്ലാ കര്‍ഷക അസോസിയേഷന്‍ കോ - ഓര്‍ഡിനേറ്റര്‍ അന്‍വര്‍ ബാലശിങ്കം പറഞ്ഞു.

Keywords:  Irrigation Department reports that there is a leak in the Baby Dam near the Mullaperiyar Dam, Idukki, News, Report, Farmers, Dam, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia