മുഖ്യമന്ത്രിയുടെ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷന്‍ തുടങ്ങിയോ? വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍ അധികൃതര്‍

 


കണ്ണൂര്‍: (www.kvartha.com 30/01/2020)  ദേശീയപൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തം ജില്ലയില്‍ രജിസ്‌ട്രേഷനായുള്ള നടപടികള്‍ തുടങ്ങിയെന്ന സ്വകാര്യ ചാനല്‍ വാര്‍ത്ത വിവാദമാകുന്നു. കണ്ണൂര്‍ കലക്ടറ്റേറ്റില്‍പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷന്‍ തുടങ്ങിയെന്ന വാര്‍ത്തയാണ് ഇതിനകം ദേശീയ മാധ്യമങ്ങളിലടക്കം കോളിളക്കം സൃഷ്ടിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന. നിയമത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരിക്കുന്ന കേരളത്തില്‍ പൗരത്വ ഭേദഗതി നിയമ രജിസ്ട്രേഷന്‍ തുടങ്ങിയെന്നസ്വകാര്യ ചാനല്‍വാര്‍ത്ത സര്‍ക്കാരിനു മുന്‍പില്‍ കീറാമുട്ടിയായിരിക്കയാണ്.

എന്നാല്‍ ഈ വാര്‍ത്ത വ്യാജമാണെന്ന നിലപാടിലാണ് ജില്ലാ ഭരണകൂടം. കേരളത്തിലെവിടെയും സര്‍ക്കാര്‍.രജിസ്ട്രേഷനുള്ള ഒരു അപേക്ഷയും പുറത്തിറക്കിയിട്ടില്ലെന്ന് ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇതിനുള്ള ഒരു നടപടിയും ഇതുവരെ ചെയ്തിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ വെബ്സൈറ്റില്‍ അപേക്ഷ നല്‍കി അതിന്റെ പ്രിന്റ് കലക്ടറേറ്റില്‍ കൊടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. അതില്‍ സംസ്ഥാന സര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പൗരത്വ രജിസ്‌ട്രേഷനായുള്ള അപേക്ഷ കലക്ടറേറ്റില്‍ സ്വീകരിച്ചിട്ടില്ലെന്ന് എഡിഎമ്മും അറിയിച്ചു. മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരില്‍ പാകിസ്ഥാന്‍ പൗരത്വമുള്ള ദമ്പതികളുടെ മകന്‍ അപേക്ഷ നല്‍കി എന്ന തരത്തിലാണ് സ്വകാര്യ ചാനലില്‍ വാര്‍ത്ത വന്നത്. സംസ്ഥാനത്തും പൗരത്വ നിയമ ഭേദഗതി രജിസ്ട്രേഷന്‍ തുടങ്ങിയതായതായാണ് റിപ്പോര്‍ട്ട്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണിത് വിവാദമായത്.

ഇന്ത്യന്‍ പൗരത്വത്തിനായി കണ്ണൂര്‍ കലക്ട്രേറ്റില്‍ മൂന്നു സെറ്റ് അപേക്ഷകള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ട്. പാകിസ്താന്‍ പൗരത്വമുള്ള ദമ്പതികളുടെ മകനാണ് അപേക്ഷിച്ചത്. പാക് പൗരത്വമുള്ള മാതാപിതാക്കള്‍ 2008-ല്‍ തിരിച്ചുപോയതിനെ തുടര്‍ന്നാണ് അപേക്ഷ സമര്‍പ്പിച്ചരിക്കുന്നത്. ജനുവരി 24-നായിരുന്നു രജിസ്ട്രേഷന്‍ നടപടി. നിയമത്തിലെ ചട്ടങ്ങള്‍ പുറത്തുവരും മുമ്പേ പുതിയ അപേക്ഷയില്‍ 7-ാം നമ്പര്‍ കോളത്തില്‍ ഭേദഗതി വരുത്തിയിട്ടുണ്ട്. സി.എ.എ പ്രകാരമുള്ള ഭേദഗതി, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നാണോ, ഈ രാജ്യങ്ങളിലെ ഹിന്ദു, സിഖ്, പാഴ്സി, ജൈന മതത്തിലാണോ എന്നീ ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ ഇങ്ങനെയൊരു ചോദ്യമോ കോളമോ ഉണ്ടായിരുന്നില്ല. അതേസമയം എന്താണ് സംഭവിച്ചതെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് വ്യക്തത വരുത്തുമെന്ന് എം.എം ആരിഫ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

  മുഖ്യമന്ത്രിയുടെ ജില്ലയില്‍ പൗരത്വ ഭേദഗതി നിയമ രജിസ്‌ട്രേഷന്‍ തുടങ്ങിയോ? വാര്‍ത്ത നിഷേധിച്ച് സര്‍ക്കാര്‍ അധികൃതര്‍

Keywords:  Kerala, Kannur, News, Government, Pinarayi vijayan, Chief Minister, Central Government, is CAA process started in CM's distirct? Government officials deny

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia