Kerala Politics | എന്റെ തല, എന്റെ മുഖം, എന്നെക്കുറിച്ചുള്ള പാട്ട്; വാഴ്ത്തുപാട്ടിൽ മയങ്ങുന്നുവോ രാഷ്ട്രീയ കേരളം?

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA)
കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽപ്പോലും കമ്യൂണിസ്റ്റു പാർട്ടികൾ വ്യക്തികളെ ഉയർത്തിക്കാട്ടാറില്ല. ഐതിഹാസിക സമരങ്ങൾ നയിക്കുകയും നിസ്വരായ തൊഴിലാളി വർഗത്തിനായി ജീവിതം സമർപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് നേതാക്കളുടെ ഫോട്ടോ ചിത്രങ്ങൾ വരെ തൊണ്ണൂറുകളിൽ മാത്രമാണ് കൂടുതൽ പ്രചരിച്ചിരുന്നത്. എകെജി, ഇഎംഎസ്, കൃഷ്ണപിള്ള തുടങ്ങിയ ജനകീയ നേതാക്കൻമാരെ കുറിച്ചു സാധാരണക്കാരായ പാർട്ടി അംഗങ്ങൾ കൂടുതലായി അവരെ അറിയുന്നതു തന്നെ അന്നത്തെ പത്രമാധ്യമങ്ങളിലുടെയായിരുന്നു.

Kerala Politics | എന്റെ തല, എന്റെ മുഖം, എന്നെക്കുറിച്ചുള്ള പാട്ട്; വാഴ്ത്തുപാട്ടിൽ മയങ്ങുന്നുവോ രാഷ്ട്രീയ കേരളം?

ഏതു നേതാവിനെക്കാളും പാർട്ടിയും ചെങ്കൊടി പിടിച്ചു പൊരുതിമരിച്ചവരുമാണെന്ന് അവർ വിചാരിച്ചു. വാഴ്ത്തുപാട്ടല്ല ഉശിരൻ മുദ്രാവാക്യങ്ങളാണ് അവർ വിളിച്ചത്. തൊണ്ണുറുകൾക്കു ശേഷം നടന്ന തെരഞ്ഞെടുപ്പുകളിലാണ് സിപിഎം സ്ഥാനാർത്ഥികളുടെ മുഖം വെച്ച് പോസ്റ്റർ അടിക്കാൻ തുടങ്ങിയത്. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ വിദ്യാർത്ഥി നേതാവായ എ പി അബ്ദുല്ലക്കുട്ടി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചപ്പോൾ ആരെയും ആകർഷിക്കുന്ന തരത്തിൽ വിവിധ തരത്തിലുള്ള അതിമനോഹരമായ പോസ്റ്ററുകളാണ് എൽഡിഎഫ് അടിച്ചിറക്കിയത്. ഇതോടെ കണ്ണൂർ കുത്തകയാക്കി വെച്ച മുല്ലപ്പള്ളി രാമചന്ദ്രൻ അടിയറവ് പറയുകയും ചെയ്തു.

ഇതോടെ പോസ്റ്ററുകൾ മാത്രമല്ല ഫ്ലക്സുകളുടെയും പ്രവാഹമായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടിയുടെ മുഖ്യമന്ത്രിമാരും ഇതിലൊക്കെ നിറഞ്ഞു നിൽക്കുകയും ചെയ്തു. കട്ട് ഔട്ട് രാഷ്ട്രീയമെന്നു തൊട്ടടുത്ത തമിഴ് നാടിനെ വിമർശിച്ചവരൊക്കെ നാടിന്റെ മുക്കിലും മൂലയിലും ആറടി ഉയരത്തിൽ സ്വന്തം രൂപങ്ങൾ ഉയർത്തി. ഇടതു-വലതു വ്യതിയാനങ്ങൾ ഇല്ലാതെയാണ് രാഷ്ട്രീയം അതിന്റെ മറ്റൊരു മുഖത്തിലേക്ക് മാറിയത്. ഇപ്പോഴിതാ ആൽബങ്ങളും പാട്ടുകളും റീൽസുകളുമായി മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചുള്ള അപദാനങ്ങൾ പാടി പുകഴ്ത്തുന്നു.

ഒരേയൊരു രാജാവ്, ദൈവത്തിന്റെ വരദാനം തുടങ്ങി കപ്പിത്താൻ, ഇരട്ടച്ചങ്കൻ, അജയ്യൻ, തുടങ്ങിയുള്ള കീർത്തനങ്ങൾ മന്ത്രിമാരും പാർട്ടിസെക്രട്ടറിയും പാടിപ്പുകഴ്ത്തുന്നു. പാർട്ടിഗ്രാമങ്ങളിൽ മുഴുവൻ ഏകഛത്രാധിയെന്ന നിലയിൽ മുഖ്യമന്ത്രിയുടെ മുഖം മാത്രം. നവകേരള സദസിൽ രാജാവും മന്ത്രിമാരും എഴുന്നെള്ളുന്നതു പോലെയാണ് മുഖ്യമന്ത്രി മന്ത്രിമാരോടൊപ്പം മണ്ഡലങ്ങളിലേക്ക് എഴുന്നള്ളിയത്.

അകമ്പടിയായി പൊലീസ് വാഹന വ്യൂഹവും രക്ഷാപ്രവർത്തനം നടത്താൻ പാർട്ടി ഭടൻമാരും പാടിപ്പുകഴ്ത്താൻ വീഡിയോ ആൽബങ്ങളും. സംഭവ ബഹുലമാണ് രാഷ്ട്രീയ കേരളം. ഇവിടെ വ്യക്തി കേന്ദ്രീകൃതമായ ജനാധിപത്യം നേതാക്കളുടെ അമിതാധികാര പ്രവണതയെന്ന സേച്ഛാധിപത്യത്തിലേക്ക് മാറുകയാണ്. എന്തു വൃത്തികേടുകളും തല കുലുക്കി അംഗീകരിക്കുന്ന വിധേയത്വമാണ് നടപ്പുരീതി. അല്ലെങ്കിൽ അധികാരം ഉരുക്കുമുഷ്ടികളായി പ്രതികരിക്കുന്നവരെ തേടിയെത്തിയെക്കാം.

Keywords: News, Malayalam, Kasaragod, Kannur, Politics, CPM, Nava Kerala Sadas, Pinarayi Vijayan, Is Kerala politics drowning in praise? < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia