തിരുവനന്തപുരം: സൂര്യനെല്ലിക്കേസില്‍ കോടതി ശിക്ഷിച്ച ഒരേയൊരു പ്രതിയായ ധര്‍മരാജന്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ശേഷം വീണ്ടും പിടിയിലായിരിക്കുന്നു. ടി.വി. ചാനലുകള്‍ ആഘോഷിക്കുന്ന, പത്രങ്ങള്‍ ആഘോഷിക്കാന്‍ അച്ചുനിരത്തുന്ന കേരള പോലീസിന്റെ ഈ വന്‍ നേട്ടത്തിനു പിന്നില്‍ ഒരു ഒത്തുകളിയുടെ തിരശീല അനങ്ങുന്നുണ്ടോ? അങ്ങനെ സംശയിക്കുന്നവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.
കേരളമാകെ ശ്രദ്ധിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതിയായ ധര്‍മരാജന് വളരെ ലളിതമായി ജാമ്യം അനുവദിക്കപ്പെട്ടത് എങ്ങനെ എന്നത് തല്‍ക്കാലത്തെ ചര്‍ചകളില്‍ നിന്നു മാറ്റിവയ്ക്കാം. എന്നിട്ട്, പരോളിലിറങ്ങി മുങ്ങിയ അയാളെ പിടിക്കാന്‍ ആറു വര്‍ഷത്തിലേറെ പോലീസ് താല്പര്യം കാട്ടാതിരുന്നത് എന്തുകൊണ്ടാണെന്നും ഇപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ കാടിളക്കി പിടികൂടിയെന്ന് മേനി നടിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിക്കാം.
ചില ചോദ്യങ്ങള്‍ക്ക് പോലീസും പോലീസ് മന്ത്രിയുമൊന്നും ഉത്തരം പറയില്ല. അത്തരം ചോദ്യമായി ഇതും അവശേഷിച്ചേക്കാം. പക്ഷേ, ചോദിക്കാതിരിക്കാന്‍ കഴിയില്ല. ധര്‍മരാജനെ പിടികൂടിയ പോലീസ് ആക്ഷന്‍ ഒരു സമ്പൂര്‍ണ നാടകമോ? മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും മുതല്‍ ഡി.ജി.പിയും കോട്ടയം എസ്.പിയും കോട്ടയത്തെ കുറേ എസ്.ഐ, സി.ഐ.മാരും ഒക്കെ ഉള്‍പെട്ട ഒരു വലിയ നാടകം?
അതായത്, സൂര്യനെല്ലിക്കേസില്‍ ഇപ്പോള്‍ ആരോപണങ്ങളുടെ മുള്‍മുനയില്‍ നില്‍ക്കുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന് സംഭവത്തില്‍ പങ്കുണ്ടെന്നും താനാണ് ടാക്‌സി കാറില്‍ കുര്യനെ പെണ്‍കുട്ടിയുടെ അടുത്ത് എത്തിച്ചത് എന്നും രണ്ടു ദിവസം മുമ്പാണ് ധര്‍മരാജന്‍ സ്വകാര്യ ടി.വി. ചാനലിനോടു വെളിപ്പെടുത്തുന്നത്. അതിനുശേഷം അയാള്‍ സ്വസ്ഥമായി ഒളിയിടത്തിലേക്കു തിരിച്ചുപോയെന്നും ചാനലുകാരോട് ചോദിച്ചപ്പോള്‍ അവര്‍ കൈമലര്‍ത്തിക്കാണിച്ചെന്നും പോലീസിന്റെ മിടുക്ക് ഒന്നുകൊണ്ടുമാത്രം ഇപ്പോള്‍ അറസ്റ്റു ചെയ്‌തെന്നും വിശ്വസിക്കണം എന്നാണ് പോലീസ് പറയുന്നത്. പക്ഷേ, അത് വിശ്വസിച്ചു എന്നു വേണമെങ്കില്‍ വരുത്താം എന്നേയുള്ളു. പെട്ടന്നങ്ങു ദഹിക്കില്ല. കാരണങ്ങള്‍ പലതാണ്.
ഇത്ര വിവാദമായ കേസില്‍ ശിക്ഷിക്കപ്പെട്ട ശേഷം മുങ്ങിയ മുഖ്യപ്രതിയെക്കുറിച്ച് ടി.വി. ചാനലിന്റെ പക്കലുള്ള വിവരം അവര്‍ പോലീസിനു കൈമാറുകതന്നെ ചെയ്തിട്ടുണ്ടാകാം. അതാകട്ടെ, വെറും ഒരു ഫോണ്‍ നമ്പറിനും അപ്പുറത്തുള്ള വിവരങ്ങളാണ്. ധര്‍മരാജനിലേക്ക് എത്താന്‍ സഹായിക്കുന്ന സൂക്ഷ്മ വിവരങ്ങള്‍. രായ്ക്കു രായ്മാനം പോലീസ് അയാളെ പൊക്കിയിട്ടുമുണ്ടാകാം. കര്‍ണാടക പോലീസിന്റെ കസ്റ്റഡിയിലായിരുന്ന അയാളെ, അവിടെ പ്രത്യേകിച്ചു കേസൊന്നുമില്ലാത്തതിനാല്‍ കേരള പോലീസിനു കൈമാറുന്ന ചടങ്ങു മാത്രമാകാം അറസ്റ്റ് എന്ന പേരില്‍ ഇന്നു നടന്നത്.
കോട്ടയത്തു നിന്നുള്ള പ്രത്യേക പോലീസ് സംഘം മധ്യ കര്‍ണാടകയിലെ സാഗറിലുള്ള ദേവീക്ഷേത്രത്തിനു സമീപത്തെ ഹോട്ടലില്‍ നിന്നു ധര്‍മരാജനെ പിടികൂടി എന്നൊക്കെയുള്ളത് വെറും തിരക്കഥ. അല്ലെങ്കില്‍, ഒളിവില്‍ കൂടുതല്‍ ഓടി മെനക്കെടുന്നത് അബദ്ധമാകും എന്ന് വ്യക്തമായപ്പോള്‍ ഇടനിലക്കാര്‍ മുഖേനയോ നേരിട്ടുതന്നെയോ പോലീസുമായി ബന്ധപ്പെട്ട ധര്‍മരാജന്‍ അറസ്റ്റിനു കളമൊരുക്കിയതാകാനും സാധ്യതയുണ്ട്. അല്ലാതെ കര്‍ണാടകയിലെ സാഗറിലുള്ള ദേവീക്ഷേത്രത്തിനു സമീപത്തെ ഹോട്ടലില്‍ പച്ചപ്പാവമായി, തല മൊട്ടയടിച്ചു കഴിഞ്ഞ ധര്‍മാരാജനു മുന്നില്‍ അപ്രതീക്ഷിതമായി പോലീസ് പ്രത്യക്ഷപ്പെടുകയും, എന്നാപ്പിന്നെ, പോകുവല്ലേ എന്നു ചോദിക്കുകയും ചെയ്‌തെന്നു വിശ്വസിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്.
ചാനലുകളിലൂടെയും പത്രങ്ങളിലൂടെയും പോലീസ് സംഘത്തിന്റെ യാത്രാ വിവരണം സ്്‌കെച്ച് സഹിതം രണ്ടു ദിവസമായി വന്നുകൊണ്ടിരിക്കുകയാണെന്നോര്‍ക്കണം. ധര്‍മരാജനോ അയാളുടെ വേണ്ടപ്പെട്ടവരോ അതൊന്നും കാണാതിരിക്കുമോ?
ഏതായാലും പോലീസ് ധര്‍മരാജനെ പിടിച്ചിരിക്കുന്നു. ധര്‍മം ജയിക്കട്ടെ എന്ന് ആശംസിക്കുകയാണ് ഇനി അടുത്തതായി ചെയ്യാനുള്ളത്. പക്ഷേ, സംശയിക്കാനും ഇഴപിരിച്ചു പരിശോധിക്കാനുമുള്ള സ്വാതന്ത്ര്യം കൂടിയാണല്ലോ പോലീസ് പറയുന്ന കഥയുടെ ഗ്യാപ്പില്‍ ഉള്ളത്. അതുകൊണ്ടു സംശയിക്കാതെ വയ്യ.
ഏതായാലും സൂര്യനെല്ലിക്കേസില്‍ ഇതു രണ്ടാം തവണയാണ് ധര്‍മ്മരാജനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. കേസില്‍ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്ന ധര്‍മരാജനെ 2000 സെപ്റ്റംബര്‍ 17നാണ് പ്രത്യേക അന്വേഷണ സംഘം ആദ്യം അറസ്റ്റ് ചെയ്തത്. 2002 ജൂലൈ 13 ന് അഡ്വ. ധര്‍മരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് കോട്ടയത്തെ പ്രത്യേക കോടതി ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ചു. ബലാല്‍സംഗം, കൂട്ടബലാല്‍സംഗം എന്നിവയ്ക്ക് ഇന്ത്യന്‍ ശിക്ഷാനിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷയാണു കോടതി ധര്‍മരാജനു വിധിച്ചത്.
എന്നാല്‍ 2005 ജനുവരി 20 ന് ധര്‍മരാജനൊഴികെ മറ്റു പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് ഹൈക്കോടതി വിട്ടയച്ചു. ധര്‍മരാജന്റെ ജീവപര്യന്തം ശിക്ഷ അഞ്ചു വര്‍ഷമാക്കി ഇളവുചെയ്തുകൊണ്ടായിരുന്നു ജസ്റ്റിസ് കെ.എ. അബ്ദുല്‍ ഗഫൂര്‍, ജസ്റ്റിസ് ആര്‍. ബസന്ത് എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. പിന്നീട് 2005 ഏപ്രിലില്‍ ജാമ്യത്തില്‍ പോയ ധര്‍മരാജന്‍ മുങ്ങുകയായിരുന്നു.
Keywords: Dharmarajan, Surianelli Case, Arrest, Justice K.A. Abdul Gafoor, Justice R. Basant, Police, Minister, Government, DGP, Kottayam SP, P.J. Kuria, Drama, Karnataka, Sagar, Molestation, Investigation Group, Is there a drama behind the Dharmarajan arrest episode?

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.