പി ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതി; കെ കെ രമ എംഎല്‍എയെ കോടതി കുറ്റവിമുക്തയാക്കി

 


കോഴിക്കോട് : (www.kvartha.com 07.12.2021) പി ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ വടകര എംഎല്‍എ കെ കെ രമയെ കോടതി കുറ്റവിമുക്തയാക്കി. കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. കോടിയേരി ബാലകൃഷ്ണന്റെ പരാതിയില്‍ കോഴിക്കോട് ടൗണ്‍ പൊലീസാണ് കേസെടുത്തത്.

പി ജയരാജനെതിരെ കൊലയാളി പരാമര്‍ശം നടത്തിയെന്ന പരാതി; കെ കെ രമ എംഎല്‍എയെ കോടതി കുറ്റവിമുക്തയാക്കി

പി ജയരാജനെ കൊലയാളിയാണെന്ന് വിശേഷിപ്പിച്ച് വോടെര്‍മാര്‍കിടയില്‍ തെറ്റിദ്ധാരണ പരത്തുകയും പൊതുജന മധ്യത്തില്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതി. വിഷയത്തില്‍ കോടിയേരി കേന്ദ്ര തെരഞ്ഞെടുപ്പ് കമിഷനും സംസ്ഥാന തെരഞ്ഞെടുപ്പ് കമിഷനും പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് രമയ്‌ക്കെതിരെ 171 ജി വകുപ്പ് പ്രകാരം കേസെടുക്കാന്‍ വടകര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് കേസെടുത്തത്. നടപടികള്‍ പുരോഗമിക്കവേ കോഴിക്കോട് ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കെ കെ രമയെ കുറ്റവിമുക്തയാക്കിയത്.

Keywords:  Issues against P Jayarajan;  KK Rema MLA acquitted by court, Kozhikode, News, Politics, Allegation, Complaint, Police, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia