അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ള 46.5 കോടി രൂപ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കും: മുഖ്യമന്ത്രി
Oct 8, 2015, 14:00 IST
തിരുവനന്തപുരം: (www.kvartha.com 08.10.2015) സര്‍ക്കാര്‍ വകുപ്പുകള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് നല്‍കാനുള്ള 46.5 കോടി രൂപ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. അക്ഷയ സംരംഭകരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
അക്ഷയ കേന്ദ്രങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്ക വേണ്ട. അതേസമയം സേവനങ്ങള്‍ക്ക് ഗുണേമേന്മ ഉറപ്പുവരുത്തണം. വിവിധ സേവനങ്ങള്‍ക്കുള്ള ചാര്‍ജുകള്‍ വര്‍ധിപ്പിക്കുന്നതിന് ഐ.ടി മിഷന്‍ ഡയറക്ടറെ ചുമതലപ്പെടുത്തിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇ- സേവ, ഇ- മൈത്രി കേന്ദ്രങ്ങള്‍ അക്ഷയയില്‍ ജോലി ചെയ്യുന്ന പതിനായിരത്തോളം പേരുടെ തൊഴില്‍ സുരക്ഷയെ ബാധിക്കുമെന്ന ആശങ്ക പ്രതിനിധികള്‍ മുഖമന്ത്രിയെ അറിയിച്ചു. ഇന്റര്‍നെറ്റ് കഫെകളും ഡിടിപി സെന്ററുകളും ഒരു അപേക്ഷയ്ക്ക് 10 മുതല്‍ 15 രൂപ ഈടാക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ രണ്ട് രൂപയാണ് വാങ്ങുന്നത്. അക്ഷയ സംരംഭകര്‍ക്കും ജീവനക്കാര്‍ക്കും അരോഗ്യ ഇന്‍ഷുറന്‍സും ക്ഷേമനിധിയും എര്‍പെടുത്തണമെന്നും പ്രോജക്ട് ഓഫീസിലെ ഒഴിവ് നികത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
മന്ത്രിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ഐ.ടി. സെക്രട്ടറി പി.എച്ച് കുര്യന്‍ എന്നിവരും ചര്‍ച്ചയില്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. അക്ഷയ യൂണിയന്‍ പ്രതിനിധികളായ ആഷിഫ് കോഴിക്കോട്, ഷബീര്‍ തുരുത്തി കാസര്‍കോട്, അഷ്‌റഫ് പട്ടക്കല്‍ അരിക്കോട്, അനീഷ് ഖാന്‍ പനയ മുട്ടം, തിരുവനന്തപുരം, സഫറുദ്ദീന്‍ ഒമശേരി, നാസര്‍ മലപ്പുറം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Keywords : Kerala, Oommen Chandy, Chief Minister, Meeting, Government, Akshaya Centers, Issues of Akshaya centre to be resolved.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.