കോവിഡ് വ്യാപനം: എ, ബി വിഭാഗത്തില്‍പെടുന്ന പ്രദേശങ്ങളിലെ സര്‍കാര്‍ ഓഫിസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതി, സി യില്‍ 25 ഉം, ഡി യില്‍ അവശ്യ സര്‍വീസ് മാത്രമെന്നും മുഖ്യമന്ത്രി

 


തിരുവനന്തപുരം: (www.kvartha.com 23.07.2021) കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ എ, ബി വിഭാഗത്തില്‍പെടുന്ന പ്രദേശങ്ങളില്‍ കേന്ദ്രസംസ്ഥാന സര്‍കാര്‍ ഓഫിസുകള്‍, പബ്ലിക് ഓഫിസ്, പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമിഷന്‍, കോര്‍പറേഷനുകള്‍ തുടങ്ങിയവയില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതിയാകുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.

കോവിഡ് വ്യാപനം: എ, ബി വിഭാഗത്തില്‍പെടുന്ന പ്രദേശങ്ങളിലെ സര്‍കാര്‍ ഓഫിസുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥര്‍ ജോലിക്കെത്തിയാല്‍ മതി, സി യില്‍ 25 ഉം, ഡി യില്‍ അവശ്യ സര്‍വീസ് മാത്രമെന്നും മുഖ്യമന്ത്രി

സി വിഭാഗത്തില്‍പെടുന്ന പ്രദേശത്ത് 25% ഉദ്യോഗസ്ഥര്‍. കാറ്റഗറി ഡിയില്‍ അവശ്യ സര്‍വീസ് മാത്രം. എ, ബി പ്രദേശങ്ങളില്‍ ബാക്കിവരുന്ന 50% ഉദ്യോഗസ്ഥരും സിയിലെ 75% ഉദ്യോഗസ്ഥരും കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഉണ്ടാകണമെന്നും അവര്‍ക്ക് അതിനുള്ള ചുമതല നല്‍കാന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡി വിഭാഗത്തില്‍ ബഹുഭൂരിപക്ഷം ജീവനക്കാരെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കും. രോഗവ്യാപനം കൂടുതലുള്ള സ്ഥലങ്ങള്‍ ക്ലസ്റ്ററായി തിരിച്ച് മൈക്രോ കണ്ടൈന്‍മെന്റ് സോണാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Keywords:  Thiruvananthapuram, News, Chief Minister, Pinarayi Vijayan, Press meet, Government-employees, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia