Explanation of Hospital | 'ഒപ്പിട്ട് ഏറ്റുവാങ്ങിയതിന് തെളിവുണ്ട്'; ഐശ്വര്യയുടെ കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്ക്കരിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് ആശുപത്രി അധികൃതര്‍
Jul 5, 2022, 13:45 IST
പാലക്കാട്: (www.kvartha.com) കുഞ്ഞിന്റെ മൃതദേഹം കുടുംബത്തെ അറിയിക്കാതെ സംസ്ക്കരിച്ചുവെന്ന് പറയുന്നത് ശരിയല്ലെന്ന് യാക്കരയിലെ തങ്കം അശുപത്രി അധികൃതരുടെ വിശദീകരണം. ബന്ധുവായ രേഷ്മയ്ക്ക് കുട്ടിയുടെ മൃതദേഹം കൈമാറുകയാണ് ചെയ്തത്. കിട്ടി ബോധിച്ചതിന് അവരുടെ ഒപ്പും വാങ്ങിയിരുന്നുവെന്ന് അധികൃതര്‍ രാവിലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കുഞ്ഞിനെ സംസ്ക്കരിക്കാന്‍ ബന്ധുക്കളുടെ ആവശ്യപ്രകാരം സൗകര്യം ചെയ്ത് കൊടുക്കുകയാണ് ചെയ്തതെന്ന് ഇവര്‍ വ്യക്തമാക്കി.
പ്രസവത്തിനായി ഐശ്വര്യയെ 29നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഐശ്വര്യയ്ക്ക് രക്തസ്രാവം ഉണ്ടായതിനെതുടര്‍ന്ന് ബ്ലഡ് കയറ്റണമെന്ന് ബന്ധുക്കളെ അറിയിച്ചിരുന്നു. ഇതിനായി ബന്ധുക്കളുടെ അനുമതി വാങ്ങി, ഹോസ്പിറ്റല്‍ ആംബുലന്‍സില്‍ രക്തം എത്തിക്കാനുള്ള ഏര്‍പാടുകളും നടത്തി. രോഗിയുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി അവസാനഘട്ടത്തിലാണ് ഗര്‍ഭപാത്രം നീക്കം ചെയ്തതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഐശ്വര്യക്ക് സംഭവിച്ചത് മള്‍ടി ഓര്‍ഗന്‍ ഡിസ്ഫംഗ്ഷന്‍ സിന്‍ഡ്രോം ആണെന്ന് ഡോക്ടേഴ്സ് പറഞ്ഞു. സര്‍ജനെ കൂടാതെ ഫിസിഷ്യന്‍(Physician), ഇന്റെന്സിവിസ്റ്റ് (intensivist), കാര്‍ഡിയോളജിസ്റ്റ് (Cardiologist), നെഫ്രോളജിസ്റ്റ് (Nephrologist) എന്നിവരുടെ ടീം ഐശ്വര്യയെ ചികിത്സിച്ചിരുന്നുവെന്നും അധികൃതര്‍ അവകാശപ്പെടുന്നു.
അതേസമയം, ഡ്യൂടിയിലുണ്ടായിരുന്നത് നേരത്തെ ഐശ്വര്യയെ നോക്കിയ ഡോക്ടര്‍ അജിത്ത് ആയിരുന്നു. അദേഹം തന്നെയാണ് ഐശ്വര്യയുടെ പ്രസവം എടുത്തതെന്നും ആശുപത്രി എംഡി ആര് രാജ്മോഹന്‍ നായര്‍ പറഞ്ഞു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.