കോട്ട­യത്തെ പട്ടാ­ള­വേഷം: പോ­ലീ­സി­നെ­തിരെ മുസ്ലിം ലീഗ്

 


കോട്ട­യത്തെ പട്ടാ­ള­വേഷം: പോ­ലീ­സി­നെ­തിരെ  മുസ്ലിം ലീഗ്
കാ­ഞ്ഞ­ങ്ങാ­ട്ടെ പട്ടാ­ള­വേഷം അ­ന്വേ­ഷി­ക്കാന് ഓ­ടി­യെത്തി­യ ഉന്നതപോ­ലീ­സു­കാര്‍ ഇ­പ്പോള്‍ എ­വി­ടെ­യെ­ന്ന് ചെര്‍ക്ക­ളം ചോ­ദി­ക്കുന്നു 


കാസര്‍കോട്: കാഞ്ഞ­ങ്ങാട്ട് നബി­ദിന റാലി­യോ­ട­നു­ബ­ന്ധിച്ച് യുവാ­ക്കള്‍ പട്ടാ­ള­വേഷം ധരി­ച്ച­പ്പോള്‍ രാജ്യ­ദ്രോഹം കുറ്റം ചുമത്തി പീഡി­പ്പിച്ച പോലിസ് കോട്ട­യത്ത് ബിഷപ്പ് കൗണ്‍സി­ലിന്റെ കീഴി­ലുള്ള സ്‌കൂളില്‍ കുട്ടി­കള്‍ പട്ടാ­ള­വേഷം ധരിച്ച് തെരു­വി­ലൂടെ നീങ്ങി­യ­തി­നെ­തിരെ മൗനം പാലി­ക്കുന്നത് ഇര­ട്ട­ത്താ­പ്പാ­ണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസി­ഡണ്ട് ചെര്‍ക്കളം അബ്­ദുല്ല ആരോ­പി­ച്ചു.

കാഞ്ഞ­ങ്ങാട്ട് ഫെബ്രു­വരി അഞ്ചിന് നബി­ദി­ന­ത്തോ­ട­നു­ബ­ന്ധി­ച്ച് യുവാ­ക്കള്‍ പട്ടാ­ള­വേ­ഷ­ത്തി­ലൂടെ രാജ്യ­സ്‌നേഹം പ്രക­ടി­പ്പി­ക്കാന്‍ ശ്രമി­ച്ച­പ്പോള്‍ അതിനെ ഭീക­ര­വാ­ദവും രാജ്യ­ദ്രോ­ഹ­വു­മായി ചിത്രീ­ക­രിച്ച് ആഘോ­ഷ­മാക്കി­യ­വരും കേസെ­ടുത്ത് തുറ­ങ്ക­ലി­ല്ല­ട­ക്കാന്‍ ശ്രമിച്ച പോലീസും കോട്ട­യത്തെ സംഭ­വത്തെ കണ്ടി­ല്ലെന്ന് നടി­ക്കു­ന്നത് ജനാ­ധി­പ­ത്യ­ത്തിന് യോജി­ച്ച­ത­ല്ല.

പ്രധാ­ന­പ്പെട്ട വകു­പ്പു­കള്‍ ചേര്‍ത്ത് കണ്ടാ­ല­റി­യാ­വുന്ന നൂറോളം പേര്‍ക്കെ­തിരെ കേസെ­ടു­ക്കു­കയും ചിലരെ അറസ്റ്റ് ചെയ്യു­കയും ചെയ്തി­രു­ന്നു. എന്നാല്‍ ഇവിടെ ഗുരു­ത­ര­മായ അലം­ഭാ­വ­മാണ് പോലീസ് കാണി­ക്കു­ന്ന­ത്. പര­പ്പ­യിലും നടന്ന പട്ടാ­ള­വേ­ഷത്തെ വന്‍ സംഭ­വ­മാക്കി ചിത്രീ­ക­രിച്ച് ഒരു വിഭാ­ഗത്തെ താറ­ടി­ച്ചു­കാ­ണി­ക്കാന്‍ ശ്രമിച്ച മാധ്യ­മ­ങ്ങളും ഇവിടെ മൗനം പാലി­ക്കു­ന്നു.

കാ­ഞ്ഞ­ങ്ങാ­ട് പ­ട്ടാ­ള വേ­ഷ­ത്തില്‍­വ­ന്ന കുറ്റം കോ­ട്ട­യ­ത്ത് പട്ടാ­ള­വേഷം കെട്ടി­യ­പ്പോള്‍ ഇല്ലാ­തായ­ത് എ­ങ്ങ­നെ­യെന്ന് വ്യക്ത­മാ­ക്കണം. അന്ന് സംഭ­വ­ത്തെ­ക്കു­റിച്ച് അന്വേ­ഷി­ക്കാന്‍ ഉന്നത പോലീസ് ഉദ്യോ­ഗ­സ്ഥ­രാണ് ഓടി­യെ­ത്തി­യ­ത്. അതെ പോലീസ് ഇപ്പോള്‍ മൗനം പാലി­ക്കു­ന്നത് നീതീ­ക­രി­ക്കാ­നാ­വാത്ത കാര്യ­മാ­ണെന്നും ചെര്‍ക്കളം വ്യക്ത­മാ­ക്കി.

മുസ്‌ലിം ലീഗിനെ മുഖ്യ­ധാ­ര­യില്‍ നിന്ന് ഇല്ലായ്മ ചെയ്യാ­നുള്ള ഗൂഡ­ശ്ര­മ­ത്തിന്റെ ഭാഗ­മാണ് ഇത്തരം നീക്ക­ങ്ങള്‍. കാഞ്ഞ­ങ്ങാട്ടെ നിര­പ­രാ­ധി­ക­ളായ യുവാ­ക്കളെ രാജ്യ­ദ്രോഹ കുറ്റ­ചു­മത്തി കേസെ­ടു­ത്തത് പിന്‍വ­ലി­ക്ക­ണമെന്നും ചെര്‍ക്കളം കൂട്ടി­ച്ചേര്‍­ത്തു.

Keywords: Kerala, Kasaragod, Kottayam, Pattalam Vesham, Soldier, Cherkalam Abdulla, Police, IUML, Muslim League.

പട്ടാളവേഷത്തിലെ പോലീസിന്റെ റോള്‍ ചോദ്യംചെയ്യപ്പെടുന്നു
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia