നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷമി വിവാഹിതയായി; നവദമ്പതികളെ അനുഗ്രഹിക്കാന്‍ പ്രമുഖരെത്തി
Nov 17, 2019, 16:59 IST
കൊച്ചി: (www.kvartha.com 17.11.2019) നടന്‍ ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും നടിയുമായ ശ്രീലക്ഷ്മി വിവാഹിതയായി. കൊമേഴ്ഷ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീറാണ് വരന്‍. കൊച്ചിയില്‍ ഗ്രാന്റ് ഹയാത്ത് ഹോട്ടലില്‍വെച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു.
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. മുസ്ലിം ആചാരപ്രകാരമായിരുന്നു വിവാഹം. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു താരത്തിന്.
നവദമ്പതികള്‍ക്ക് ആശംസയുമായി ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ എത്തിയിരുന്നു. കൂടാതെ ഹൈബി ഈഡന്‍ എംപി, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി.ജെ വിനോദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് കോളേജിനടുത്തായിരുന്നു ശ്രീലക്ഷ്മിയും അമ്മയും താമസിച്ചിരുന്നത്. അന്ന് ജിജിന്‍ ഇവരുടെ അയല്‍ക്കാരനായിരുന്നു. ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും ഫ്രണ്ട്‌സായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.
keywords: Kerala, News, Kochi, Jagathy Sreekumar, Daughter, Wedding, Jagathi Sreekumar's Daughter Got Married
അഞ്ച് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും ഒന്നിച്ചത്. മുസ്ലിം ആചാരപ്രകാരമായിരുന്നു വിവാഹം. നോര്‍ത്ത് ഇന്ത്യന്‍ സ്‌റ്റൈലിലുള്ള വസ്ത്രങ്ങളും മേക്കപ്പുമായിരുന്നു താരത്തിന്.
നവദമ്പതികള്‍ക്ക് ആശംസയുമായി ബിഗ് ബോസ് താരങ്ങളായ രഞ്ജിനി ഹരിദാസ്, അര്‍ച്ചന സുശീലന്‍, സാബുമോന്‍, ദിയ സന എന്നിവര്‍ എത്തിയിരുന്നു. കൂടാതെ ഹൈബി ഈഡന്‍ എംപി, എം.എല്‍.എമാരായ എല്‍ദോസ് കുന്നപ്പിള്ളി, ടി.ജെ വിനോദ്, ഇബ്രാഹിം കുഞ്ഞ് എന്നിവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തി.
keywords: Kerala, News, Kochi, Jagathy Sreekumar, Daughter, Wedding, Jagathi Sreekumar's Daughter Got Married
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.