ജയ്ഹിന്ദ് ദിനപത്രം മാധ്യമ പുരസ്‌കാരം സിജു കണ്ണനും സീമാ മോഹന്‍ലാലിനും
Feb 19, 2013, 17:44 IST
കൊച്ചി: ജയ്ഹിന്ദ് ദിനപത്രത്തിന്റെ 55-ാമത് വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഏര്‍പെടുത്തിയ മാധ്യമ അവാര്‍ഡുകള്‍ കൈരളി ടി.വി. കാസര്‍കോട് ബ്യൂറോയിലെ ന്യൂസ് റിപോര്‍ട്ടര്‍ സിജു കണ്ണനും രാഷ്ട്രദീപിക എറണാകുളം യൂണിറ്റിലെ സബ് എഡിറ്റര്‍ സീമാ മോഹന്‍ലാലിനും ലഭിച്ചു.
2012 നവംബര്‍ 28ന് കൈരളി പീപ്പിളില്‍ സംപ്രേക്ഷണം ചെയ്ത അന്യ സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ എന്ന വാര്‍ത്തയാണ് സിജു കണ്ണനെ അവാര്‍ഡിന് അര്‍ഹനാക്കിയത്. 2012 ഡിസംബര്‍ 18 മുതല്‍ 21 വരെ രാഷ്ട്രദീപികയില്‍ പ്രസിദ്ധീകരിച്ച തണല്‍ തേടുന്ന വാര്‍ദ്ധക്യം എന്ന പരമ്പരയ്ക്കാണ് സീമയ്ക്ക് അവാര്‍ഡ് ലഭിച്ചത്.
കെഎം. റോയി ചെയര്‍മാനും, ഡോ. സെബാസ്റ്റിയന്‍ പോള്‍, ലീലാ മേനോന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാര്‍ഡ് ഫെബ്രുവരി 23ന് എറണാകുളം ടൗണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് അസിം ത്രിവേദി സമ്മാനിക്കും.
Keywords: Jaihind award, Siju Kannan, Seema Mohanlal, Kochi, Media, Award, Reporter, Kerala, Kairali TV Reporter, Rashtra Deepika, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
സിജു കണ്ണന്‍ |
സീമാ മോഹന്‍ലാല്‍ |
Keywords: Jaihind award, Siju Kannan, Seema Mohanlal, Kochi, Media, Award, Reporter, Kerala, Kairali TV Reporter, Rashtra Deepika, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.