Complaint | 'വാഹന പരിശോധനയ്ക്കിടെ ഭാര്യയോട് മോശം പെരുമാറ്റം'; എസ്ഐക്കെതിരെ പരാതിയുമായി ജയില്‍ ഡിഐജി
Jul 20, 2022, 17:25 IST
ആലപ്പുഴ: (www.kvartha.com) പൊലീസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി ജയില്‍ ഡിഐജി. ആലപ്പുഴ നോര്‍ത് എസ്ഐ മനോജിനെതിരെയാണ് ഡിഐജി എം കെ വിനോദ്കുമാര്‍, എസ്പിക്ക് പരാതി നല്‍കിയത്. തന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്നാണ് പരാതി.
വാഹന പരിശോധനയ്ക്കിടെയാണ് പരാതിക്കടിസ്ഥാനമായ സംഭവം. എസ്ഐ ഭാര്യയോട് മോശമായി പെരുമാറിയെന്ന് പരാതിയില്‍ പറയുന്നു. വാഹനം തടഞ്ഞു നിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടെന്നും പിന്നീട് ഹാജരാക്കാമെന്ന് പറഞ്ഞപ്പോള്‍ എസ്ഐ തട്ടിക്കയറിയെന്നുമാണ് പരാതി. നാട്ടുകാര്‍ക്ക് മുന്നില്‍ സ്ത്രീ എന്ന പരിഗണന നല്‍കാതെ മോശമായി പെരുമാറിയെന്നും എസ്പിക്ക് നല്കിയ പരാതിയിലുണ്ട്.
അമ്മയ്ക്ക് മരുന്ന് വാങ്ങാന്‍ പോകുന്നതിനിടയിലാണ് സംഭവം. തന്നോട് ഫോണില്‍ സംസാരിക്കാന്‍ ഭാര്യ ആവശ്യപ്പെട്ടെങ്കിലും എസ്ഐ വകവച്ചില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.