James Mathew | 'ഹാന്‍വീവ് എം ഡിയെ തെണ്ടിയെന്ന് വിളിച്ചത് വൈകാരികമായ പ്രസംഗത്തിനിടെ'; പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് ജയിംസ് മാത്യു

 


കണ്ണൂര്‍: (www.kvartha.com) ഹാന്റ്വീവ് കോര്‍പറേഷനില്‍ പുഴുക്കുത്തേറ്റ സംവിധാനമാണ് നിലനില്‍ക്കുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ കമിറ്റിയംഗവും കേരള ഹാന്‍ഡ് ലൂം എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന പ്രസിഡന്റുമായ ജയിംസ് മാത്യു കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജീവനക്കാരുടെ പ്രതിഷേധ സമരത്തിനിടെ എംഡിയെ തെണ്ടിയെന്ന് വിളിച്ചു പ്രസംഗിച്ചത് നാക്കു പിഴയല്ല. വികാരപരമായി പ്രസംഗിച്ചപ്പോള്‍ വന്നു പോയതാണ്. രണ്ടു മൂന്നു തവണ ഇതു ആവര്‍ത്തിച്ചു. എന്നാല്‍ പ്രസംഗത്തിലുണ്ടായ തെറ്റു പ്രസംഗം ഒടുവില്‍ തിരുത്തിയിട്ടുണ്ട്. അതുമാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല. സംഭവത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നതായും താന്‍ നടത്തിയ പരാമര്‍ശം പിന്‍വലിക്കുന്നതായും ജയിംസ് മാത്യു പറഞ്ഞു.
              
James Mathew | 'ഹാന്‍വീവ് എം ഡിയെ തെണ്ടിയെന്ന് വിളിച്ചത് വൈകാരികമായ പ്രസംഗത്തിനിടെ'; പരാമര്‍ശത്തില്‍ ഖേദിക്കുന്നുവെന്ന് ജയിംസ് മാത്യു

എംഡിയെ തെണ്ടിയെന്നു വിളിച്ചത് വ്യക്തിപരമല്ല. വൈകാരികപരമായി ആക്ഷേപിച്ചത് ആസ്ഥാനത്തെ മാത്രമാണ്. കുറ്റകരമായ അനാസ്ഥയാണ് ഭീമമായ ശമ്പളം വാങ്ങുന്ന ആ ഉദ്യോഗസ്ഥന്‍ ചെയ്തുകൂട്ടുന്നത്. കാലകാലങ്ങളായുളള തുണിത്തരങ്ങള്‍ അവിടെ കെട്ടിക്കിടക്കുകയാണ്. 12 കോടി രൂപയുടെ തുണിത്തരങ്ങള്‍ കെട്ടിക്കിടക്കുന്നത് വിറ്റഴിക്കാന്‍ സര്‍കാരിലേക്ക് എഴുതാന്‍ എംഡി തയ്യാറാകുന്നില്ല. ആറു കോടി രൂപ കിട്ടാവുന്നായിട്ടും എംഡി ഒന്നും മുന്‍ കൈയ്യെടുക്കുന്നില്ല. 54 വര്‍ഷം പൂര്‍ത്തിയാക്കുന്ന കേരള സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന് 464 ജീവനക്കാരും 5000 ത്തിലധികം നെയ്ത്തുകാരും ഉണ്ടായിരുന്ന സ്ഥാപനമാണ് ഹാന്‍ വീവ്. നിലവില്‍ ആകെ 167 ജീവനക്കാരാണ് ജോലി ചെയ്യുന്നത്

ജോലിഭാരം കൊണ്ടു പൊറുതിമുട്ടുന്ന ജീവനക്കാര്‍ക്ക് 2014 മുതല്‍ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുന്നില്ല.
2020 ഒക്ടോബര്‍ 27 മുതല്‍ അനിശ്ചിത കാല സത്യാഗ്രഹം ഹെഡ് പോസ്റ്റ് ഓഫിസിനു മുന്‍പില്‍ സമരം നടത്തിയിരുന്നു. പന്ത്രണ്ടാമത്തെ ദിവസം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വരികയും ചെയ്തതിനാല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ഈ സമരം വീണ്ടും പുനരാരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ഥാപനത്തിന്റെ ചെയര്‍മാനുമായോ ഭരണ സമിതിയുമായോ യാതൊരു പ്രശ്നമോ സിഐടിയുവിനില്ല. ഹാന്‍ വീവില്‍ പ്രൊഫഷനിസം കൊണ്ടുവരാന്‍ വേണ്ടിയാണ് രണ്ട് ലക്ഷത്തിന്റെ ശമ്പളത്തില്‍ പുതിയ എംഡിയെ വ്യവസായ വകുപ്പ് നിയമിച്ചത്. നേരത്തെയും ഹാന്‍ വീവില്‍ പ്രവര്‍ത്തനം തെറ്റായ രീതിയിലാണ് പോകുന്നത്. തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കു അതു പോലും ലഭിക്കാത്ത സാഹചര്യമാണുള്ളതെന്നും ജയിംസ് മാത്യു പറഞ്ഞു.

ഇതോടെ ഇവിടെ ജോലി ചെയ്യുന്ന തൊഴിലാളികള്‍ കടുത്ത പട്ടിണിയിലാണ്. 12 കോടി രൂപയുടെ തുണിത്തരങ്ങള്‍ വിറ്റഴിക്കാന്‍ പറ്റാതെ ഹാന്‍വീവ് ഗോഡൗണില്‍ കെട്ടി കിടക്കുകയാണ്. ഇതുപ്രത്യേക റിബേറ്റു നല്‍കി ജനങ്ങള്‍ക്കിടെയില്‍ വിറ്റഴിച്ചാല്‍ സ്ഥാപനത്തിലുണ്ടായ താല്‍ക്കാലിക പ്രതിസന്ധി മറികടക്കാം. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടു സര്‍കാരിലേക്ക് കത്തെഴുതാന്‍ പോലും എംഡി തയ്യാറാകുന്നില്ല. ബോര്‍ഡ് എടുക്കുന്ന തീരുമാനം പോലും നടപ്പാക്കാന്‍ കഴിയാത്ത സംവിധാനമാണ് ഇപ്പോള്‍ ഉള്ളത്. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ എംഡി വാങ്ങുന്ന ശമ്പളം സംസ്ഥാന ചീഫ് സെക്രടറിക്ക് മുകളിലാണ്.

ഗുണമേന്മയുള്ള നൂല് യഥാസമയം തൊഴിലാളികള്‍ക്ക് നല്‍കുന്നില്ല. ഇതുകാരണം ഉല്‍പന്നങ്ങള്‍ മാര്‍കറ്റില്‍ ചിലവഴിക്കാന്‍ കഴിയുന്നില്ല. ഹാന്‍വീവിനെ ഹാന്‍ടെക്സുമായി ലയിപ്പിക്കാന്‍ സര്‍കാര്‍ തയ്യാറാകണം. അങ്ങനെയാവുമ്പോള്‍ രണ്ട് എംഡി വേണ്ട, രണ്ട് കംപനി സെക്രടറിയും വേണ്ട. ഇതേ കുറിച്ച് തൊഴിലാളി സംഘടന സര്‍കാരിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സര്‍കാര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്നും തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കാന്‍ തയ്യാറാകണമെന്നും ജയിംസ് മാത്യു ആവശ്യപ്പെട്ടു.

Keywords:  Latest-News, Kerala, Kannur, Top-Headlines ,Press Meet, Controversy, Political-News, Politics, James Mathew regrets remarks against Hanveev MD.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia