ജനമൈത്രി സുരക്ഷാ പദ്ധതി 100 സ്റ്റേഷനുകളിലേക്കു കൂടി

 


തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ ജനമൈത്രി സുരക്ഷാ പദ്ധതി 100 സ്‌റ്റേഷനുകളിലേക്കു കൂടി വ്യാപിപ്പിക്കാന്‍ തീരമാനം. നിലവില്‍ 148 പൊലീസ് സ്റ്റേഷനുകളിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം നടക്കുന്നത്. ഇതോടെ സംസ്ഥാനത്തെ 485 സ്‌റ്റേഷനുകളില്‍ 248ലും ജനമൈത്രി സുരക്ഷാ പദ്ധതി നിലവില്‍ വരും.

പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈ 100 സ്റ്റേഷനുകളുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളെ പ്രതിനിധീകരിക്കുന്ന എം.എല്‍.എമാര്‍ ,നഗരസഭാ അധ്യക്ഷര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന സംസ്ഥാനതല സെമിനാര്‍ 25ന് തിരുവനന്തപുരത്ത് നടക്കും. ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായിരിക്കും. ആരോഗ്യ മന്ത്രി വി. എസ് ശിവകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.
ജനമൈത്രി സുരക്ഷാ പദ്ധതി 100 സ്റ്റേഷനുകളിലേക്കു കൂടി
ജനമൈത്രി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊണ്ട് പ്രസിദ്ധീകരിക്കുന്ന ജനമൈത്രി പൊലീസ് വാര്‍ത്താപത്രികയുടെ പ്രകാശനം ചടങ്ങില്‍ നടക്കും. സംസ്ഥാന പൊലീസ് മേധാവി കെ. എസ്. ബാലസുബ്രഹ്മണ്യന്‍, ജനമൈത്രി സുരക്ഷാ പദ്ധതി സംസ്ഥാന നോഡല്‍ ഓഫീസര്‍ എ.ഡി.ജി.പി, ബി. സന്ധ്യ തുടങ്ങിയവരും പങ്കെടുക്കും.

Keywords:  Janamaithri police, Protection, Project, 100 station, Kerala, Inauguration, Oommen Chandy, Thiruvanchoor Radhakrishnan, V.S.SHiva Kumar, Malayalam news, Kerala, Kvartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia