ജനശ്രീ സ്വകാര്യ സ്വത്തല്ല: ഉമ്മന്‍ചാണ്ടി

 


ജനശ്രീ സ്വകാര്യ സ്വത്തല്ല: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ജനശ്രീയെ കുറിച്ച് ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കണമെന്നും ജനശ്രീ ആരുടെയും സ്വകാര്യ സ്വത്തല്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനശ്രീ ഒരു സ്വയം സഹായ സംഘടനയാണ്. അതില്‍ എം.എം.ഹസന് 50,000 രൂപയുടെ ഓഹരി മാത്രമെ ഉള്ളൂ എന്ന് തനിക്കറിയാം. കേന്ദ്ര സര്‍ക്കാരിന്റെ സഹായം ലഭിക്കുന്ന ധാരാളം സംഘടനകളില്‍ ഒന്ന് മാത്രമാണ് ജനശ്രീ. സംഘടനയ്ക്കുള്ള ഫണ്ട് മുഴുവന്‍ നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ സംസ്ഥാന സര്‍ക്കാരിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയതിനെക്കാള്‍ കൂടുതല്‍ സഹായം കുടുംബശ്രീക്ക് യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടെന്നതില്‍ തര്‍ക്കമില്ല. ജനശ്രീയുടെ വളര്‍ച്ച കണ്ട് ആരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ല. ഒരു സംഘടനയുള്ളത് കൊണ്ട് വേറെ ആരും പ്രവര്‍ത്തിക്കരുതെന്നുള്ള നിലപാട് ശരിയല്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

Keywords: Kerala, Umman Chandi, Jana sree, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia