Japanese Encephalitis | കോഴിക്കോട് 4 വയസുകാരന് ജപാന്‍ ജ്വരം സ്ഥീരികരിച്ചു; കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍

 


കോഴിക്കോട്: (www.kvartha.com) മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് വയസുകാരന് ജപാന്‍ ജ്വരം സ്ഥീരികരിച്ചു. ചേവരമ്പലം ഗ്രാമ പഞ്ചായത് പരിധിയിലെ ബാലനാണ് കോഴിക്കോട് മെഡികല്‍ കോളജ് മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥീരികരിച്ചത്. 

ഐ എം സി എചില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ പരിശോധനക്കായി സാംപിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂടിലേക്ക് അയച്ചു. കഴിഞ്ഞ വര്‍ഷവും കോഴിക്കോട് ജപാന്‍ ജ്വരം റിപോര്‍ട് ചെയ്തിരുന്നു. 

1871 ല്‍ ജപാനിലാണ് ഈ രോഗം ആദ്യമായി റിപോര്‍ട് ചെയ്തത്. അതിനാലാണ് ജപാന്‍ ജ്വരമെന്ന പേര് വരാന്‍ കാരണം. കടുത്ത പനി, ഛര്‍ദി, തലവേദന തുടങ്ങിയവയാണ് ജപാന്‍ ജ്വരത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. മൃഗങ്ങള്‍, കീടങ്ങള്‍, ദേശാടന പക്ഷികള്‍ എന്നിവയില്‍ നിന്ന് കൊതുകള്‍ വഴിയാണ് രോഗം പകരുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ജപാന്‍ ജ്വരം പകരാനുള്ള സാധ്യതയില്ലെന്നും വിദഗ്ധര്‍ അറിയിച്ചു.

Japanese Encephalitis | കോഴിക്കോട് 4 വയസുകാരന് ജപാന്‍ ജ്വരം സ്ഥീരികരിച്ചു; കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍


Keywords: News, Kerala, Kerala-News, Kozhikode-News, Kozhikode, Fever, Toddler, Japanese Encephalitis, Confirmed, Kozhikode: Japanese Encephalitis confirmed four year old boy.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia