കൊച്ചി: (www.kvartha.com 02/02/2015) പാതയോരത്തെ പൊതുയോഗത്തിന്റെ പേരില്‍ ജയിലിലായ ജയരാജന്‍ കീഴടങ്ങാനെത്തിയത് പാതയോരത്ത് പ്രസംഗിച്ച ശേഷം. ഹൈക്കോടതി വിധിച്ചശിക്ഷ സുപ്രീം കോടതി ശരിവച്ച സാഹചര്യത്തില്‍ ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മുമ്പാകെ തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ എത്തിയ ജയരാജന്‍ ജയിലിലേക്ക് പോകാനായി ജാമ്യം അവസാനിപ്പിച്ച് കീഴടങ്ങിയതായി അറിയിച്ചു.
തുടര്‍ന്ന് ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജോണി കെ പോള്‍ എറണാകുളം സെന്‍ട്രല്‍ പോലീസില്‍ വിവരമറിയിക്കുകയും എസ്.ഐ എത്തി ജയരാജനെ കൊണ്ടുപോകുകയും ചെയ്തു. കോടതിയില്‍ ഹാജരാകുന്നതിനായി തിങ്കളാഴ്ച പുലര്‍ച്ചെയാണ് ജയരാജന്‍ കൊച്ചിയിലെത്തിയത്. ലോട്ടറി ഏജന്‍സി അസോസിയേഷന്റെ പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കോടതിയില്‍ എത്തിയത്.
പാതയോര പൊതുയോഗത്തിന്റെ പേരില്‍ ജയിലില്‍ പോകുന്ന ജയരാജന്‍ പാതയോരത്ത് നടത്തിയ ലോട്ടറി അസോസിയേഷന്റെ സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷമാണ് ഹൈക്കോടതിയില്‍ എത്തിയത്. പൊതുമുതല്‍ കട്ടതിനും കവര്‍ച്ചക്കുമല്ലെന്നും സമരം ചെയ്യുന്നതിനുള്ള അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ പേരിലാണ് താന്‍ ജയിലിലേക്ക് പോകുന്നത്. ഇതില്‍ തനിക്ക് അഭിമാനമുണ്ടെന്നും പൗരാവകാശ സംരക്ഷണത്തിനായുള്ള പോരാട്ടം തുടരുമെന്നും കോടതി കവാടത്തില്‍വെച്ച് ജയരാജന്‍ പറഞ്ഞു.
പിന്നീട് പോലീസ് അകമ്പടിയോടെ അദ്ദേഹത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി. പാതയോര പൊതുയോഗങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ കണ്ണൂരില്‍ നടത്തിയ പ്രസംഗത്തെ തുടര്‍ന്ന് കോടതി ജയരാജനെതിരെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ കേസാണ് ജയരാജന്റെ ജയില്‍ വാസത്തിന് വഴിയൊരുക്കിയത്.

Keywords : Kochi, Kerala, CPM, M.V Jayarajan, Meeting, Court, Accused, Ernakulam.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.