മഖ്ബറകള്‍ തകര്‍ത്ത വാര്‍ത്ത മാധ്യമങ്ങള്‍ തമസ്ക്കരിച്ചതിനെതിരെ 'പതിമൂന്നാംമണി'
Sep 4, 2012, 11:30 IST
കൊച്ചി: ലിബിയയിലും മാലിയിലും മഖ്ബറകള്‍ തകര്‍ത്ത സംഭവങ്ങള്‍ മലയാളത്തിലെ മുസ്ലിം മാനേജ്‌മെന്റ് പത്രങ്ങള്‍ തമസ്ക്കരിച്ചതിനെ വിമര്‍ശിച്ച് പ്രമുഖ കോളമിസ്റ്റും മാധ്യമ വിമര്‍ശകനുമായ അഡ്വ. എ ജയശങ്കറിന്റെ കോളം. ഇന്ത്യാവിഷനില്‍ അദ്ദേഹം കൈകാര്യം ചെയ്യുന്ന പതിമൂന്നാം മണിയിലാണ് മതന്യൂനപക്ഷങ്ങളുടെ ജിഹ്വകളെന്ന് അവകാശപ്പെടുന്ന കേരളത്തിലെ മുസ്ലിം മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലുള്ള പത്രങ്ങളെ കളിയാക്കി നിലപാടുകളെ ചോദ്യം ചെയ്യുന്നത്. വാര്‍ത്ത തമസ്ക്കരിച്ചതിന്റെ കാരണവും ജയശങ്കര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 'മഖ്ബറ തകര്‍ത്തത് ആര്‍എസ്എസ്സുകാരല്ല, യാങ്കികളോ ഇസ്രായേല്‍ ഏജന്റുമാരോ അല്ല. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി അടുത്ത് നില്‍ക്കുന്ന സലഫി തീവ്രവാദികളാണ്'.
പതിമൂന്നാം മണിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ പ്രമുഖ സൂഫിവര്യനായിരുന്ന അല്‍ഷാബ് അല്‍ ദഹ്മാനിയുടെ മഖ്ബറ സലഫി തീവ്രവാദികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭാഗികമായി തകര്‍ത്തു. കഴിഞ്ഞയാഴ്ച സലിറ്റാനില്‍ അബ്ദുസലാം അല്‍ അസ്മാറിന്റെ നാമധേയത്തിലുള്ള മഖ്ബറ പൂര്‍ണമായിത്തന്നെ തകര്‍ത്തിരുന്നു.
ആഴ്ചകള്‍ മാത്രം മുമ്പാണ് മാലിയിലെ തിംബുക്തുവില്‍ മഖ്ബറകളും അതോട് ചേര്‍ന്നുള്ള മസ്ജിദുകളും ഇതേ കൂട്ടര്‍ ഇടിച്ചുനിരത്തിയത്. അവയെ യുനെസ്കോ വിശ്വപൈതൃകമായി അംഗീകരിച്ചതാണ് വിരുദ്ധന്മാരെ പ്രകോപിപ്പിച്ചത്.
തിംബുക്തുവിലെ ചരിത്ര സ്മാരകം തകര്‍ത്ത നടപടിയെ പരിഷ്കൃത രാജ്യങ്ങള്‍ അപലപിച്ചു. ഹിന്ദു പത്രം മുഖപ്രസംഗം എഴുതി. നമ്മുടെ നാട്ടില്‍ മാതൃഭൂമി, മലയാള മനോരമ മുതലായ പത്രങ്ങള്‍ വിദേശപേജില്‍ ചെറിയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ എഡിറ്റോറിയല്‍ എഴുതാനൊന്നും മെനക്കെട്ടില്ല.
മുസ്ലീം മാനേജ്മെന്റിലുള്ള പത്രങ്ങളും വാരികകളും ധാരാളമുള്ള നാടാണ് കേരളം. മാധ്യമം പത്രവും വാരികയുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. തിംബുക്തുവില്‍ ആരാധനാലയങ്ങള്‍ തകര്‍ത്ത വാര്‍ത്ത അബദ്ധത്തില്‍പ്പോലും അച്ചടിക്കാന്‍ മാധ്യമം കൂട്ടാക്കിയില്ല. കാരണം പള്ളിയും ഖബറും തകര്‍ത്തത് ആര്‍എസ്എസ്സുകാരല്ല, യാങ്കികളോ ഇസ്രായേല്‍ ഏജന്റുമാരോ അല്ല. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി അടുത്ത് നില്‍ക്കുന്ന കൂട്ടരാണ് ഈ അതിക്രമം ചെയ്തത്.
തിംബുക്തുവില്‍ നിന്ന് ട്രിപ്പോളിയില്‍ എത്തുമ്പോഴേക്കും മറ്റു പത്രങ്ങള്‍ക്കും വിവേകമുദിച്ചു. ഇത്തവണ തേജസ്സും ചന്ദ്രികയും വര്‍ത്തമാനവും വാര്‍ത്ത മുക്കി. കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ 'സിറാജ്' മാത്രമേ മഖ്ബറ തകര്‍ത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചുള്ളൂ.
ഇന്ത്യാ മഹാരാജ്യത്തെ മുസ്ലീങ്ങളില്‍ സുന്നികളാണ് മഹാഭൂരിപക്ഷം. അവരേക്കാള്‍ അംഗസംഖ്യ വഹാബികള്‍ക്കോ മൗദൂദികള്‍ക്കോ ഉണ്ടാകുന്നപക്ഷം അജ്മീര്‍ ദര്‍ഗ അപകടത്തിലാകും. പൊന്നാനി പുത്തന്‍പള്ളി ജാറത്തിന്റെ വിധിയും ഊഹിക്കാവുന്നതേയുള്ളൂ.
പതിമൂന്നാം മണിയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ:
ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ പ്രമുഖ സൂഫിവര്യനായിരുന്ന അല്‍ഷാബ് അല്‍ ദഹ്മാനിയുടെ മഖ്ബറ സലഫി തീവ്രവാദികള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഭാഗികമായി തകര്‍ത്തു. കഴിഞ്ഞയാഴ്ച സലിറ്റാനില്‍ അബ്ദുസലാം അല്‍ അസ്മാറിന്റെ നാമധേയത്തിലുള്ള മഖ്ബറ പൂര്‍ണമായിത്തന്നെ തകര്‍ത്തിരുന്നു.
Adv. Jayasankar |
തിംബുക്തുവിലെ ചരിത്ര സ്മാരകം തകര്‍ത്ത നടപടിയെ പരിഷ്കൃത രാജ്യങ്ങള്‍ അപലപിച്ചു. ഹിന്ദു പത്രം മുഖപ്രസംഗം എഴുതി. നമ്മുടെ നാട്ടില്‍ മാതൃഭൂമി, മലയാള മനോരമ മുതലായ പത്രങ്ങള്‍ വിദേശപേജില്‍ ചെറിയ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചു. എന്നാല്‍ എഡിറ്റോറിയല്‍ എഴുതാനൊന്നും മെനക്കെട്ടില്ല.
മുസ്ലീം മാനേജ്മെന്റിലുള്ള പത്രങ്ങളും വാരികകളും ധാരാളമുള്ള നാടാണ് കേരളം. മാധ്യമം പത്രവും വാരികയുമാണ് ഇക്കൂട്ടത്തില്‍ പ്രധാനം. തിംബുക്തുവില്‍ ആരാധനാലയങ്ങള്‍ തകര്‍ത്ത വാര്‍ത്ത അബദ്ധത്തില്‍പ്പോലും അച്ചടിക്കാന്‍ മാധ്യമം കൂട്ടാക്കിയില്ല. കാരണം പള്ളിയും ഖബറും തകര്‍ത്തത് ആര്‍എസ്എസ്സുകാരല്ല, യാങ്കികളോ ഇസ്രായേല്‍ ഏജന്റുമാരോ അല്ല. ജമാഅത്തെ ഇസ്ലാമിയോട് ആശയപരമായി അടുത്ത് നില്‍ക്കുന്ന കൂട്ടരാണ് ഈ അതിക്രമം ചെയ്തത്.
തിംബുക്തുവില്‍ നിന്ന് ട്രിപ്പോളിയില്‍ എത്തുമ്പോഴേക്കും മറ്റു പത്രങ്ങള്‍ക്കും വിവേകമുദിച്ചു. ഇത്തവണ തേജസ്സും ചന്ദ്രികയും വര്‍ത്തമാനവും വാര്‍ത്ത മുക്കി. കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ 'സിറാജ്' മാത്രമേ മഖ്ബറ തകര്‍ത്ത വാര്‍ത്ത പ്രസിദ്ധീകരിച്ചുള്ളൂ.
ഇന്ത്യാ മഹാരാജ്യത്തെ മുസ്ലീങ്ങളില്‍ സുന്നികളാണ് മഹാഭൂരിപക്ഷം. അവരേക്കാള്‍ അംഗസംഖ്യ വഹാബികള്‍ക്കോ മൗദൂദികള്‍ക്കോ ഉണ്ടാകുന്നപക്ഷം അജ്മീര്‍ ദര്‍ഗ അപകടത്തിലാകും. പൊന്നാനി പുത്തന്‍പള്ളി ജാറത്തിന്റെ വിധിയും ഊഹിക്കാവുന്നതേയുള്ളൂ.
Keywords: Kochi, India Vision, Kerala, News Paper, Adv. A. Jayasankar, Maqbara, Libya, Tripoli
Related News:
മഖ്ബറ തകര്‍ത്ത സംഭവം: ലിബിയന്‍ ആഭ്യന്തര മന്ത്രി രാജിവച്ചു

Indiavision Link:
മഖ്ബറകളുടെ നിലവിളി
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.