കോടികള്‍ വിലയുളള മണ്ണുമാന്തി യന്ത്രം കസ്റ്റഡിയില്‍; പോലീസ് ഉന്നതന്റേതെന്ന് സൂചന

 


തൊടുപുഴ: (www.kvartha.com 21.01.2015) മതിയായ രേഖകളില്ലാതെ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ വഴി കൊണ്ടുവന്ന കോടികള്‍ വിലമതിക്കുന്ന മണ്ണു മാന്തി യന്ത്രം വില്‍പ്പന നികുതി ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥര്‍ പിടികൂടി. പൂനയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ലോറിയില്‍ കൊണ്ടുവന്ന ഹ്യുണ്ടായി കമ്പനിയുടെ യന്ത്രമാണ് തിങ്കളാഴ്ച വൈകിട്ട് ആറു മണിയോടെ വില്‍പ്പന നികുതി ഇന്റലിജന്‍സ് വിഭാഗം ഓഫീസര്‍ തോമസ് ആന്റണിയുടെ നേതൃത്വത്തിലുളള സംഘം വെങ്ങല്ലൂരില്‍ നിന്നും പിടികൂടിയത്. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ 17.7 ലക്ഷം രൂപ പിഴ ചുമത്തി.
കോടികള്‍ വിലയുളള മണ്ണുമാന്തി യന്ത്രം കസ്റ്റഡിയില്‍; പോലീസ് ഉന്നതന്റേതെന്ന് സൂചന

തിരുവനന്തപുരത്തെ ധന്യാ കണ്‍സ്ട്രക്ഷന്‍സിന്റെ പേരില്‍ യന്ത്രം കൊണ്ടുവരുന്നു എന്നാണ് രേഖകളിലുണ്ടായിരുന്നത്. എന്നാല്‍ പൂനയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ യന്ത്രം എന്തിന് തൊടുപുഴ വഴി വന്നു എന്നതാണ് സംശയത്തിനിടയാക്കിയത്. യന്ത്രം കയറ്റിയ ലോറിയിലെ ജീവനക്കാര്‍ക്ക് ഇതിന് വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ല. യന്ത്രം മൂന്നാര്‍ ഭാഗത്തേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. വിവാദ നായകനായ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ടതാണ് വാഹനം എന്ന് ആരോപണമുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Kerala, Idukki, Thodupuzha, Police, Custody, Case. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia