80-ാം വയസിലെ ധീരതക്ക് ദേശീയാംഗീകാരം; കെ.സി മാത്യുവിന് ജീവന്‍രക്ഷാ പതക്
Jan 25, 2015, 17:33 IST
തൊടുപുഴ: (www.kvartha.com 25/01/2015) പ്രായത്തെ വകവെക്കാതെ 80ാം വയസില്‍ മരണത്തിന്റെ ആഴക്കയങ്ങളില്‍ നിന്ന് രണ്ട് വയസുകാരനെ രക്ഷിച്ചെടുത്ത മുതലക്കോടം കളപ്പുരയ്ക്കല്‍ കെ.സി മാത്യുവിനെ തേടി രാഷ്ട്രപതിയുടെ ജീവന്‍രക്ഷാപതക് എത്തി. രണ്ട് വര്‍ഷം മുമ്പ് മാത്യു വീടിന് സമീപത്ത് നില്‍ക്കുമ്പോള്‍ തൊട്ടയലത്തെ വീട്ടമ്മയുടെ നിലവിളികേട്ടു. ഉടന്‍ അങ്ങോട്ടേക്ക് ഓടിച്ചെന്നു. വാട്ടപ്പള്ളില്‍ ജെയിംസിന്റെ ഭാര്യയാണ് നിലവിളിക്കുന്നതെന്ന് വ്യക്തമായി.
വീട്ടുമുറ്റത്തെ കിണറ്റില്‍ രണ്ട് വയസു പ്രായമുള്ള മകന്‍ കെവിന്‍ അകപ്പെട്ടിരിക്കുന്നു. അവനെ രക്ഷിക്കാനാവാതെ വീട്ടമ്മ പൊട്ടിക്കരയുകയായിരുന്നു. ഒട്ടും ആലോചിക്കാതെ മാത്യു കിണറിന് സമീപമെത്തി. മോട്ടോര്‍ കെട്ടിയിരുന്ന ചെറിയ കയറിലൂടെ കിണറ്റിലിറങ്ങി. വെള്ളത്തില്‍ മുങ്ങിപ്പൊങ്ങുന്ന കെവിനെ വാരിയെടുത്തു. അതേ കയറില്‍ കുട്ടിയുമായി മുകളിലേക്ക് കയറി. കരയ്‌ക്കെത്തി നിലത്തുകിടത്തിയപ്പോള്‍ അനക്കമില്ലായിരുന്നു.
പിന്നീട് കുട്ടിയുടെ ശരീരത്തില്‍ തിരുമ്മി നിലച്ചുകൊണ്ടിരുന്ന ജീവശ്വാസം തിരികെപ്പിടിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടി രണ്ട് ദിവസത്തിനകം പൂര്‍ണ ഉന്‍മേഷവാനായി. 82ാം വയസില്‍ ജീവന്‍രക്ഷാപതക് പുരസ്‌കാരം നല്‍കി രാഷ്ട്രം ആദരിക്കുന്നു എന്നതില്‍ സന്തോഷമുണ്ടെന്ന് മാത്യു പ്രതികരിച്ചു. കൃഷിക്കാരനായ ഇദ്ദേഹം വിശ്രമജീവിതം നയിക്കുകയാണ്. ഭാര്യ: മേരി. ഏഴ് മക്കളുണ്ട്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Song, Award, KC Mathew, Kevin.
കെ.സി മാത്യു |
കെവിന്‍ |
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords : Kerala, Idukki, Song, Award, KC Mathew, Kevin.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.