അമ്മയ്ക്കൊപ്പം മെഡിക്കല്‍ ഷോപ്പിലെത്തിയ ഒരു വയസുകാരിയുടെ വള ഊരിയെടുത്ത വനിത മോഷ്ടാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി
Jul 23, 2015, 11:11 IST
കോട്ടയം: (www.kvartha.com 23.07.2015) അമ്മയ്ക്കൊപ്പം മെഡിക്കല്‍ ഷോപ്പിലെത്തിയ ഒരു വയസുകാരിയുടെ വള ഊരിയെടുത്ത വനിത മോഷ്ടാവ് സിസിടിവി ക്യാമറയില്‍ കുടുങ്ങി. കോട്ടയം കാഞ്ഞിരപ്പള്ളില്‍ കഴിഞ്ഞ ദിവസമാണ് മോഷണ ശ്രമം നടന്നത്. അധികം തിരക്കില്ലാത്ത മെഡിക്കല്‍ ഷോപ്പില്‍ മരുന്ന് വാങ്ങാനെത്തിയതാണ് അമ്മയും കുഞ്ഞും.
ഷോപ്പില്‍ നിന്നും മരുന്നുവാങ്ങി പണം നല്‍കുന്നതിനിടെ കുലീനയായ ഒരു യുവതി മെഡിക്കല്‍ ഷോപ്പിലേക്ക് കടന്നു വരികയും അമ്മയുടെ തോളില്‍ കിടന്ന കുഞ്ഞിന്റെ കയ്യില്‍ രണ്ടു തവണ തൊടുകയും ചെയ്തു. എന്നാല്‍ മൂന്നാം തവണ ഇവര്‍ കുഞ്ഞിന്റെ കയ്യില്‍ നിന്നും സ്വര്‍ണവള ഊരിയെടുക്കുകയായിരുന്നു.
കയ്യില്‍ കിടന്ന സ്വര്‍ണ്ണവള ഊരിയെടുത്തപ്പോള്‍ കുഞ്ഞിന്റെ മുഖഭാവവും സി സി ടി വി ക്യാമറയില്‍ വ്യക്തമാണ്. കയ്യില്‍ നിന്നും ഊരിയ വള ഒളിപ്പിച്ച് അല്പ സമയം കൂടി മെഡിക്കല്‍ ഷോപ്പ് പരിസരത്ത് തങ്ങിയ ശേഷമാണ് യുവതി മടങ്ങിയത്. ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കടയുടമ പോലീസിന് കൈമാറി. മോഷ്ടാവിനെ പിടികൂടാനുള്ള അന്വേഷണം കാഞ്ഞിരപ്പള്ളി പോലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Also Read:
മാവോയിസ്റ്റ് ഭീഷണി; റാണിപുരത്ത് വനംവകുപ്പിന്റെ തിരച്ചില്‍
Keywords: Kottayam, Child, Police, Robbery, Woman., Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.