ഫോര്‍ട്ട് കൊച്ചിയില്‍ നിരവധി യാത്രക്കാരും വാഹനങ്ങളുമായി ജങ്കാര്‍ നിയന്ത്രണം വിട്ട് കടലിലേക്ക് ഒഴുകി
Oct 3, 2015, 10:41 IST
എറണാകുളം:(www.kvartha.com 03.09.2015) ഫോര്‍ട്ടുകൊച്ചി- വൈപ്പിന്‍ മേഖലയില്‍ സര്‍വീസ് നടത്തുന്ന ജങ്കാര്‍ യന്ത്രത്തകരാറിനെ തുടര്‍ന്ന് നിയന്ത്രണംവിട്ടു കടലിലേക്ക് ഒഴുകി. നിറയെ യാത്രക്കാരും വാഹനങ്ങളുമായാണ് ജങ്കാര്‍ അപകടത്തില്‍പ്പെട്ടത്. പായല്‍ പ്രോപ്പല്ലറില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് എഞ്ചിന് ഓഫാകുകയായിരുന്നു. അപായമൊന്നുമില്ല. ജങ്കാറിലെ യാത്രക്കാരെയും വാഹനങ്ങളെയും കരയിലെത്തിക്കാന്‍ ശ്രമം തുടരുകയാണ്.
രാവിലെ ആറരയോടെയാണ് സംഭവം. മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗിച്ച് കെട്ടിവലിച്ച് കരയ്ക്കടുപ്പിക്കാനാണ് ശ്രമം. വേലിയിറക്ക സമയമായതിനാല്‍ നിയന്ത്രണം നഷ്ടപ്പെട്ട ജങ്കാര്‍ കടലിലേക്ക് ഒഴുകിയതെന്നാണ് വിദഗ്ധാഭിപ്രായം. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.
Keywords: Jhankar service, Fort kochi, Marine enforcement

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.