അമീറുലിന്റെ സുഹൃത്തിനെ തേടിയുള്ള അന്വേഷണം പോലീസ് അവസാനിപ്പിച്ചു
Jul 4, 2016, 11:12 IST
കൊച്ചി: (www.kvartha.com 04.07.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ സുഹൃത്ത് അനറിനെ തേടി അസമില്‍ പോയ പോലീസ് സംഘം അന്വേഷണം അവസാനിപ്പിച്ചു തിരിച്ചെത്തി. സുഹൃത്തുക്കളായ അനറുല്‍ ഇസ്‌ലാം, ഹര്‍ദത്ത് ബറുവ എന്നിവരോടൊപ്പം കൊല നടന്ന ദിവസം താന്‍ മദ്യപിച്ചിരുന്നുവെന്നും ജിഷ തന്നെ അപമാനിച്ച കാര്യം അവരോട് പറഞ്ഞിരുന്നുവെന്നും അമീര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
എന്നാല്‍ കൊലപാതകത്തില്‍ സുഹൃത്തുക്കള്‍ക്കു പങ്കുണ്ടെന്നതിനു പോലീസിന് ഇതുവരെ തെളിവൊന്നും കിട്ടിയിട്ടില്ല. അനറിനെ കണ്ടെത്താന്‍ കേരള പോലീസ് സംഘം മൂന്ന് ആഴ്ച അസമില്‍ കഴിഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൊല നടന്നതിനു ശേഷമുള്ള ദിവസങ്ങളില്‍ അനര്‍ വീട്ടിലെത്തിയിരുന്നുവെന്നാണു വീട്ടുകാര്‍ മൊഴി നല്‍കിയത്.
Keywords: Jisha case: Police find Anarul's photo from their own records, Kochi, Friends, Murder case, House, Protection, Identity Card, Police Station, Photo, Custody, Court, Kerala.

ഈ സാഹചര്യത്തിലാണ് അന്വേഷണസംഘം നാട്ടിലേക്ക് മടങ്ങിയത്. അതേസമയം അനറിന്റെ ഫോട്ടോ പോലീസിനു ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിരുന്നു. ഇതിനുവേണ്ടി അനര്‍ പെരുമ്പാവൂര്‍ സ്‌റ്റേഷനില്‍ ഫോട്ടോ നല്‍കിയിരുന്നു. എന്നാല്‍ തിരിച്ചറിയില്‍ രേഖ വാങ്ങിയിരുന്നില്ല. സ്‌റ്റേഷനില്‍ നിന്നു കണ്ടെടുത്ത ഫോട്ടോ അനറിന്റേത് തന്നെയെന്ന് അമീര്‍ തിരിച്ചറിഞ്ഞു.
തിരിച്ചറിയല്‍ രേഖയ്ക്കായി അനര്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പര്‍ കൊല നടന്ന ദിവസം ഉപയോഗിച്ചിരിക്കുന്നത് ഹൈദരാബാദില്‍ നിന്നുമാണ്. ചിലപ്പോള്‍ ഈ നമ്പര്‍ ഇയാള്‍ ആര്‍ക്കെങ്കിലും കൈമാറിയിരിക്കാം എന്നു പോലീസ് സംശയിക്കുന്നു. സംഭവ ദിവസം അമീറിനെ വീടിന്റെ പരിസരത്തു കണ്ടതായി ചിലര്‍ മൊഴിനല്‍കിയിട്ടുണ്ട്.
ജിഷയുടെ വീടിനു സമീപത്തു നിന്നു ലഭിച്ച കത്തിയും പ്രതിയുടെ ഡിഎന്‍എയും തിരിച്ചറിഞ്ഞതോടെ അമീറിനെതിരെ കൂടുതല്‍ തെളിവു ശേഖരണത്തിലേക്ക് ഇനി അന്വേഷണസംഘം കടക്കാന്‍ സാധ്യതയില്ല. കൊലപ്പെടുത്താനുപയോഗിച്ച ആയുധം പ്രതിയുടെ സാന്നിധ്യത്തില്‍ കണ്ടെത്തുന്നത് കൊലക്കേസുകളില്‍ പ്രധാനമാണ്.

എന്നാല്‍ ജിഷ കേസില്‍ പ്രതിയെ കണ്ടെത്തുന്നതിനു മുന്‍പ് തന്നെ ആയുധം ലഭിച്ചിരുന്നു. പിന്നീട് പോലീസ് പിടികൂടിയ പ്രതിയെ ചോദ്യം ചെയ്യുന്നതിനിടെ കൊലപാതകത്തിനുപയോഗിച്ച കത്തി ഉപേക്ഷിച്ച സ്ഥലത്തെപ്പറ്റി വ്യക്തമായ വിവരം നല്‍കുകയായിരുന്നു.
തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലം അന്വേഷണ സംഘത്തിനു കാട്ടിക്കൊടുക്കുകയും ചെയ്തു. കേസില്‍ ഇതു ശക്തമായ തെളിവാണ്. അതേസമയം ആടിനെ പീഡിപ്പിച്ച കേസില്‍ അമീറിനെ കസ്റ്റഡിയില്‍ കിട്ടാനായി പോലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയേക്കുമെന്നും സൂചനയുണ്ട്.
ഏപ്രില്‍ 28 നായിരുന്നു പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ അസാം
സ്വദേശിയായ 23 കാരനായ പ്രതി അമിറുല്‍ ഇസ്ലാം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ആന്തരികാവയവങ്ങള്‍ പുറത്തുകാണത്തക്കവിധം വളരെ പൈശാചികമായാണ് പ്രതി കൊല നടത്തിയത്. തന്റെ ഇംഗിതത്തിന് ജിഷ വഴങ്ങാത്തതാണ് കൊലയ്ക്ക് തന്നെ പ്രേരിപ്പിച്ചതെന്ന് പിന്നീട് കസ്റ്റഡിയിലെടുത്തപ്പോള്‍ പ്രതി പോലീസിനോട് പറഞ്ഞിരുന്നു. ഒന്നരമാസക്കാലത്തോളം പ്രതിയെ തേടി നടന്ന പോലീസിന് യഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ കഴിയാത്തതില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്നിരുന്നു.
അസാം സ്വദേശിയായ പ്രതി നിലവില്‍ രണ്ടു വിവാഹം കഴിച്ചിരുന്നു. ഇതില്‍ കുട്ടികളുമുണ്ട്. ജിഷയെ വിവാഹം കഴിക്കാന്‍ പ്രതി ആഗ്രഹിച്ചിരുന്നുവെന്നും മൊഴിയുണ്ട്.

Also Read:
ഡെങ്കിപ്പനി ബാധിച്ച് ജില്ലയില്‍ ഒരാള്‍കൂടി മരിച്ചു
Keywords: Jisha case: Police find Anarul's photo from their own records, Kochi, Friends, Murder case, House, Protection, Identity Card, Police Station, Photo, Custody, Court, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.