ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ് ; കുഴക്കുന്നത് പ്രതിയുടെ മൊഴി മാറ്റം

 


കൊച്ചി: (www.kvartha.com 16.06.2016) പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലയാളിയെ പോലീസ് കണ്ടെത്തിയത് അഭിമാനകരമായ പ്രവര്‍ത്തിയാണ്. എന്നാല്‍ പോലീസിനെ ഇപ്പോള്‍ കുഴക്കുന്നത് പ്രതിയുടെ മൊഴിമാറ്റമാണ്.

 ജിഷയുടെ ഘാതകനെ കണ്ടെത്തിയതോടെ കഴിഞ്ഞ ഒന്നരമാസമായി പോലീസിനെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന പ്രശ്‌നത്തിന് പരിഹാരമായെങ്കിലും കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താന്‍ കഴിയാത്തത് പോലീസിനെ ഇപ്പോള്‍ ആശയക്കുഴപ്പത്തിലാക്കിയിരിക്കയാണ്.

ആയുധം ഉപേക്ഷിച്ച സ്ഥലത്തെക്കുറിച്ച് പ്രതി മൊഴി മാറ്റിപ്പറയുന്നതാണ് പോലീസിനെ കുഴക്കുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വട്ടോളി കനാല്‍ പരിസരത്ത് പോലീസ് പരിശോധന നടത്തി. കൊല നടത്തുമ്പോള്‍ പ്രതി മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പ്രതി അസം സ്വദേശിയായ അമി ഉല്‍ ഇസ്‌ലാമിനെ പാലക്കാട്ടുനിന്നാണ്
പോലീസ് പിടികൂടിയത്. ഡിഎന്‍എ പരിശോധനാഫലത്തില്‍നിന്നും പ്രതി ഇയാളെന്ന് പോലീസ് ഉറപ്പിക്കുകയായിരുന്നു. ജിഷയുടെ ശരീരത്തില്‍ കടിച്ച പാടില്‍ കണ്ടെത്തിയ ഉമിനീരിന്റേയും വസ്ത്രങ്ങളില്‍ കാണപ്പെട്ട ചോരക്കറയുടേയും ഡി എന്‍ എ ടെസ്റ്റില്‍ നിന്നും അത് പ്രതിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു.

ഇയാളെ പോലീസ് രഹസ്യകേന്ദ്രത്തില്‍ ചോദ്യ ചെയ്യുകയാണ്. അതേസമയം ഇയാളുടെ നാലു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതിയെ തിരിച്ചറിയാന്‍ പ്രധാനമായും സഹായിച്ചത് ജിഷയുടെ വീട്ടില്‍ ഉപേക്ഷിച്ചനിലയില്‍ ചോരപുരണ്ട കറുത്ത ചെരിപ്പുകളാണ്. ഇത് വാങ്ങിയ കടയുടമയുടെ മൊഴിയും പോലീസിന് പ്രതിയെ തിരിച്ചറിയാന്‍ സഹായകമായി.
ജിഷയെ കൊല്ലാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്താനുള്ള ശ്രമത്തില്‍ പോലീസ് ; കുഴക്കുന്നത് പ്രതിയുടെ മൊഴി മാറ്റം


Also Read:
ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരണപ്പെട്ട സംഭവം നാടിനെ ദുഖത്തിലാഴ്ത്തി; പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരം

Keywords: DNA Test, Secret Place, Blood, Dress, Weapon, Kochi, Student, Police, House, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia