ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം റിമാന്‍ഡില്‍

 


കൊച്ചി: (ww.kvartha.com 18.06.2016) ജിഷ വധക്കേസിലെ പ്രതി അമീറുല്‍ ഇസ്‌ലാമിനെ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. അമീറുല്‍ ഇസ്ലാമിനെ കാക്കനാട് സബ്ജയിലിലേക്ക് മാറ്റി.

മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മറ്റ് ധരിപ്പിച്ചാണ് അമീറുല്‍ ഇസ്ലാമിനെ കോടതിയിലേക്ക് കൊണ്ടു വന്നത്. കോടതി പരിസരത്ത് രാവിലെ തന്നെ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാം റിമാന്‍ഡില്‍

അഭിഭാഷകനെ ആവശ്യമുണ്ടെന്നും പോലീസില്‍നിന്നും മര്‍ദനമുണ്ടായിട്ടില്ലെന്നും ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അമീറുല്‍ ഇസ്ലാം മറുപടി നല്‍കി. നിയമ സഹായത്തിനായി പ്രതിക്ക് അഭിഭാഷകനായി അഡ്വ.പി.രാജനെ അനുവദിച്ചു.

Keywords: Kochi, Ernakulam, Kerala, Perumbavoor, Murder, Murder case, Remanded, Court, Jail, Police, Jisha, Jisha Murder case,  Ameerul Islam, Remanded.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia