തിരുവനന്തപുരം: (www.kvartha.com 28.06.2016) പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞു.
ഏപ്രില്‍ 28 ന് വൈകുന്നേരമാണ് അസാം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാം ജിഷയെ ആന്തരികാവയവങ്ങള്‍ പുറത്തു കാണും വിധം ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ജിഷയുടെ ശരീരത്തില്‍ 38 ഓളം മുറിവുകളാണുണ്ടായിരുന്നത്. കൊല നടന്ന് മൂന്നാംദിവസം ജിഷയുടെ വീടിനു പിറകില്‍ നിന്നും ലഭിച്ച കത്തിയാണ് ഇപ്പോള്‍ തിരിച്ചറിഞ്ഞത്.
ആദ്യം നടത്തിയ പരിശോധനയില്‍ കത്തിയില്‍ രക്തം കണ്ടെത്തിയിരുന്നില്ല. കൃത്യം നടത്തിയ ശേഷം പ്രതി കത്തി കഴുകി വൃത്തിയാക്കിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു എന്നാണ് നിഗമനം. എന്നാല്‍, തുടര്‍ന്ന് ഫോറന്‍സിക് ലാബില്‍ നടത്തിയ വിശദമായ പരിശോധനയില്‍ കത്തിയുടെ പിടിയില്‍ ഉണങ്ങിപ്പിടിച്ച നിലയില്‍ രക്തക്കറ കണ്ടെത്തുകയായിരുന്നു. കത്തിയില്‍ കണ്ടെത്തിയ രക്തക്കറയുടെ സാമ്പിള്‍ പരിശോധനകള്‍ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
കത്തിയില്‍ കണ്ടെത്തിയ രക്തക്കറ ജിഷയുടേതാണെന്ന് സ്ഥിരികീരിച്ചാല്‍ ഇത് ഉപയോഗിച്ച് തന്നെയാണ് പ്രതി കൊല നടത്തിയതെന്ന് പോലീസിന് ഉറപ്പിക്കാനാവും. അതുകൊണ്ടുതന്നെ റിപ്പോര്‍ട്ടിനായി പോലീസ് കാത്തിരിക്കുകയാണ്.
അതേസമയം, പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനെ പെരുമ്പാവൂരില്‍ എത്തിച്ച് പോലീസ് തെളിവെടുത്തു. ജിഷയുടെ വീട്ടിലും ചെരുപ്പുകടയിലും ചായക്കടയിലും എത്തിച്ച് തെളിവെടുത്തു. എന്നാല്‍ പ്രതി എത്തുന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ കൂടിയതോടെ അമീര്‍ താമസിച്ച ലോഡ്ജിനുള്ളില്‍ തെളിവെടുപ്പിന് കയറാന്‍ പോലീസിനു കഴിഞ്ഞില്ല.
Also Read:
മഞ്ചേശ്വരത്തെ മണല്‍ -ചൂതാട്ട സംഘങ്ങളെയും ഗുണ്ടകളെയും അമര്‍ച്ച ചെയ്യാന്‍ എസ് ഐ പി ആര്‍ മനോജിനെ നിയമിക്കണമെന്ന് സിപിഎം നേതൃത്വം
Keywords: Jisha murder case, Assam Native, Thiruvananthapuram, Student, Law, Police, Blood, Report, House, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.