ജിഷയുടെ മാതാവ് തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നുവെന്ന് പിതാവ് പാപ്പു
Jun 4, 2016, 12:06 IST
കൊച്ചി: (www.kvartha.com 04.06.2016) പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി കോണ്‍ഗ്രസ് നേതാവ് പി പി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിരുന്നുവെന്ന് പിതാവ് പാപ്പുവിന്റെ മൊഴി . സാമൂഹ്യ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കലിന്റെ പരാതിയെത്തുടര്‍ന്ന് ജിഷയുടെ പിതാവ് പാപ്പുവിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍നിന്ന് ആലുവ പോലീസ് ക്യാമ്പിലെത്തിച്ചാണ് മൊഴിയെടുത്തത്.
രാജേശ്വരി ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ജോലിചെയ്തിരുന്നുവെന്ന് ആശുപത്രിയില്‍വെച്ച് പാപ്പു മാധ്യമങ്ങളോട് വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് അന്വേഷണ സംഘം മൊഴിയെടുക്കുന്നത്. അന്വേഷണ സംഘത്തോടും പാപ്പു ഇക്കാര്യം സമ്മതിച്ചു.

90കളില്‍ പെരുമ്പാവൂരിലെ പെട്ടിക്കടയില്‍ താമസിച്ച കാലത്താണ് രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നതെന്നായിരുന്നു പാപ്പു ആശുപത്രിയില്‍നിന്ന് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. അന്ന് താനും ഭാര്യയും തമ്മില്‍ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നതിനെ തുടര്‍ന്ന് വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പാപ്പു പറഞ്ഞിരുന്നു.
എന്നാല്‍ ജിഷ തന്നെ കാണാന്‍ വരുമായിരുന്നെന്നും തന്നോട് എല്ലാ കാര്യങ്ങളും തുറന്നു
പറഞ്ഞിരുന്നുവെന്നും പാപ്പു അന്വേഷണ സംഘത്തെ അറിയിച്ചു. പാപ്പുവില്‍നിന്ന് കഴിഞ്ഞദിവസം രാത്രിയും അന്വേഷണ സംഘം മൊഴിയെടുക്കല്‍ തുടര്‍ന്നു.
ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പരാതി കൊടുത്തത് തന്റെ അറിവോടെയല്ലെന്നും സഹായം കിട്ടുമെന്ന് പറഞ്ഞ് ഒരു പോലീസുകാരനും വാര്‍ഡ് മെംബറും ചേര്‍ന്ന് ഒരു വെള്ളക്കടലാസില്‍ തന്നെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നുവെന്നും പാപ്പു നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പാപ്പു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
എന്നാല്‍ ജിഷ തന്നെ കാണാന്‍ വരുമായിരുന്നെന്നും തന്നോട് എല്ലാ കാര്യങ്ങളും തുറന്നു
ജോമോന്‍ പുത്തന്‍പുരക്കലിനെതിരെ പരാതി കൊടുത്തത് തന്റെ അറിവോടെയല്ലെന്നും സഹായം കിട്ടുമെന്ന് പറഞ്ഞ് ഒരു പോലീസുകാരനും വാര്‍ഡ് മെംബറും ചേര്‍ന്ന് ഒരു വെള്ളക്കടലാസില്‍ തന്നെക്കൊണ്ട് ഒപ്പിടുവിക്കുകയായിരുന്നുവെന്നും പാപ്പു നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും പാപ്പു മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Also Read:
ബേക്കറിയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി
Keywords: Jisha's mother worked as a house maid in P P Thankachan's Home, Kochi, Student, Congress, Ernakulam, Hospital, Treatment, Media, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.