Allegation | തെളിവൊന്നും ലഭിച്ചിട്ടില്ല; എകെജി സെന്റര്‍ ആക്രമണത്തില്‍ ജിതിനെ പ്രതിയാക്കിയത് സിപിഎം നിര്‍ദേശപ്രകാരമാണെന്ന് അമ്മ

 


തിരുവനന്തപുരം: (www.kvartha.com) മകന്‍ പ്രതിയാണെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും സിപിഎം നിര്‍ദേശപ്രകാരമാണ് ജിതിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തതെന്നും അമ്മ ജിജി. കുറച്ചുദിവസങ്ങളായി പൊലീസ് വീട്ടില്‍ കയറിയിറങ്ങുകയായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

ജിതിന്റെ വസ്ത്രവും ചെരിപ്പും അന്വേഷിച്ച് പൊലീസ് വീട്ടില്‍ വന്നിരുന്നുവെന്ന് ഭാര്യയും പറഞ്ഞു. നിര്‍ബന്ധപൂര്‍വമായിരുന്നു പരിശോധന നടത്തിയതെന്നും അവര്‍ അറിയിച്ചു.

Allegation | തെളിവൊന്നും ലഭിച്ചിട്ടില്ല; എകെജി സെന്റര്‍ ആക്രമണത്തില്‍ ജിതിനെ പ്രതിയാക്കിയത് സിപിഎം നിര്‍ദേശപ്രകാരമാണെന്ന് അമ്മ

ആറ്റിപ്ര മണ്ഡലം യൂത് കോണ്‍ഗ്രസ് പ്രസിഡന്റ് ആണ് ജിതിന്‍. വ്യാഴാഴ്ച രാവിലെ ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിയിരുന്നു. ജൂണ്‍ 30ന് രാത്രി 11.25ന് എകെജി സെന്ററിന്റെ മതിലിനു നേരെ പടക്കം എറിഞ്ഞശേഷം ചുവപ്പു നിറത്തിലുള്ള ഡിയോ സ്‌കൂടറില്‍ ജിതിന്‍ ഗൗരീശ പട്ടത്തുണ്ടായിരുന്ന സ്വന്തം കാറിനടുത്തേക്ക് എത്തിയിരുന്നുവെന്നും ക്രൈംബ്രാഞ്ച് പറയുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഇതു മനസിലായത്. ജിതിന്‍ ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഒരു പ്രത്യേക ബ്രാന്‍ഡിന്റേതാണെന്നു പരിശോധനയില്‍ മനസിലായതായും വസ്ത്രങ്ങള്‍ വിറ്റ ഷോപില്‍ പരിശോധന നടത്തിയപ്പോള്‍ 12 ടീ ഷര്‍ടുകളില്‍ ഒന്ന് വാങ്ങിയത് ജിതിനാണെന്ന് വ്യക്തമായെന്നും ക്രൈംബ്രാഞ്ച് പറഞ്ഞു. തുടര്‍ന്ന് രാവിലെ ഒമ്പതു മണിയോടെ മണ്‍വിളയിലെ വീട്ടില്‍നിന്ന് ജിതിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Keywords: Jithin's mother Jigi's response to AKG Centre attack case, Thiruvananthapuram, News, Trending, Crime Branch, Arrested, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia