യു ഡി എഫ് പരാജയത്തിന് കാരണം മുന്നണിയിലെ ചേരിപ്പോര്: ജോണി നെല്ലൂര്‍
Oct 28, 2019, 21:50 IST
തളിപ്പറമ്പ്: (www.kvartha.com 28.10.2019) മുന്നണിയിലെ ഐക്യമില്ലായ്മയും ചേരിപ്പോരുമാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളിലെ പരാജയത്തിന് കാരണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് ചെയര്മാന് ജോണി നെല്ലൂര്‍. തളിപ്പറമ്പില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എത്രതന്നെ കൊണ്ടാലും പഠിക്കില്ല എന്ന ചില യു ഡി എഫ് നേതാക്കന്മാരുടെ ശൈലി മാറ്റിയാല്‍ അല്ലാതെ ഇതിനൊരു പരിഹാരം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. തെറ്റുകള്‍ തിരുത്തി വികാരങ്ങള്‍ മാനിച്ചു ജനങ്ങളെ വിശ്വാസത്തിലെടുത്ത് മുമ്പോട്ടു പോയാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ എത്താന്‍ സാധിക്കും. അതൊരു വലിയ പാഠമായി ഓരോ കക്ഷികളും ഏറ്റെടുക്കണം.
ജനങ്ങള്‍ നിരാശയിലാണ്. ജനവിരുദ്ധമായി പോകുന്ന സര്‍ക്കാരിന് വീണ്ടും വിജയം ഉണ്ടാക്കിക്കൊടുക്കുക എന്നത് ജനങ്ങള്‍ക്ക് സഹിക്കാനാവില്ല. കെ ടി ജലീലിനെ മാറ്റിനിര്‍ത്തി ഒരു അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാവണം. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന പ്രതിപക്ഷമാണ് ഇന്ന് കേരളത്തില്‍ ഉള്ളത്. അടുത്ത കാലത്തൊന്നും ഇത്രയും ശക്തമായി പ്രവര്‍ത്തിച്ച ഒരു പ്രതിപക്ഷം ഉണ്ടായിരുന്നില്ല.
കേരള കോണ്‍ഗ്രസുകള്‍ നേരത്തെതന്നെ ഒന്നാകേണ്ടതായിരുന്നു എന്നതാണ് സാധാരണ അണികള്‍ ആഗ്രഹിക്കുന്നത്. പക്ഷെ, അങ്ങിനെ നടക്കുമെന്ന വിശ്വാസം തനിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോര്‍ജ് വടകരയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Kannur, udf, Johny Nellore, Journalist, Leaders,Johny Nellore stated that the reason for UDF's defeat is groupism between the allies

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.