Couple arrested | ബാഗിലെന്തെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍; 'ബോംബുണ്ടെന്ന്' തമാശ പറഞ്ഞു; ദമ്പതികള്‍ അറസ്റ്റില്‍!

 


കൊച്ചി: (www.kvartha.com) നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ ചെക് ഇന്‍ ചെയ്യുന്നതിനിടെ ബോംബുണ്ടെന്ന് തമാശ പറഞ്ഞ ദമ്പതികളെ പിടികൂടി. ചെക്-ഇന്‍ കൗണ്ടറില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരോട് ലഗേജില്‍ എന്താണുള്ളതെന്ന് ചോദിച്ചപ്പോള്‍ ബോംബുണ്ടെന്ന് ഭര്‍ത്താവ് മറുപടി നല്‍കിയതായും അതുകേട്ട് ആശങ്കയിലായ സെക്യൂരിറ്റി ജീവനക്കാര്‍ വിവരം പൊലീസിന് നല്‍കിയതിനെ തുടര്‍ന്ന് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് വിവരം.
                      
Couple arrested | ബാഗിലെന്തെന്ന് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍; 'ബോംബുണ്ടെന്ന്' തമാശ പറഞ്ഞു; ദമ്പതികള്‍ അറസ്റ്റില്‍!

63 കാരനായ പുരുഷനും ഭാര്യയും ശനിയാഴ്ച പുലര്‍ചെ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ദുബൈ വഴി ഓസ്‌ട്രേലിയയിലുള്ള മകളെ കാണാന്‍ പോകാനെത്തിയതായിരുന്നു. ഒരാള്‍ ലഗേജില്‍ ബോംബുള്ളതായി പറഞ്ഞെന്ന് വിമാനത്താവളത്തില്‍ നിന്ന് വിവരം ലഭിച്ചതായി നെടുമ്പാശേരി പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലൈവ് ഹിന്ദുസ്താന്‍ റിപോര്‍ട് ചെയ്തു. ദമ്പതികളും ജീവനക്കാരും തമ്മിലുള്ള സംഭാഷണവും ടെര്‍മിനലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ട്. തമാശയാണെങ്കിലും വിമാനത്താവളങ്ങളില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കില്ല.

ഇയാളെ അറസ്റ്റ് ചെയ്തതായും പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചതായും പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. കേരള പൊലീസ് നിയമത്തിലെ സെക്ഷന്‍ 118 ബി (പൊലീസിനെയോ അഗ്നിശമന സേനയെയോ മറ്റേതെങ്കിലും അവശ്യ സേവനത്തെയോ തെറ്റിദ്ധരിപ്പിക്കാന്‍ മനഃപൂര്‍വം കിംവദന്തികള്‍ പ്രചരിപ്പിക്കുകയോ തെറ്റായ മുന്നറിയിപ്പ് നല്‍കുകയോ ചെയ്യുക) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

Keywords:  Latest-News, Kerala, Kochi, Top-Headlines, Arrested, Couples, Airport, Nedumbassery Airport, Bomb, Police, Joking that there was 'bomb'in the luggage, the couple arrested.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia