Joy Mathew | 'മിത്തിനോടു കളിച്ചപോലെ കുഴല്‍ നാടനോട് കളിക്കേണ്ട; ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍'; മാസപ്പടി വിവാദത്തില്‍ മൂവാറ്റുപുഴ എം എല്‍ എക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു

 


കൊച്ചി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി വീണയ്‌ക്കെതിരെ മാസപ്പടി ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു. സമൂഹ മാധ്യമത്തിലൂടെയാണ് താരത്തിന്റെ പിന്തുണ. വീണയുടെ കംപനി അനധികൃത ഇടപാടുകള്‍ നടത്തിയെന്നും നികുതി വെട്ടിച്ചെന്നുമാണ് മാത്യു കുഴല്‍നാടന്റെ പ്രധാന ആരോപണം.

സേവനത്തിന് നികുതി ഈടാക്കുക എന്നത് അസംബന്ധമാണെന്നും അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയാറാവാതിരുന്നതെന്നും ജോയ് മാത്യു പരിഹസിച്ചു. മിത്തിനോടു കളിച്ചപോലെ അയാളോടു കളിക്കേണ്ട, അയാള്‍ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍ എന്നും ജോയ് മാത്യു സമൂഹമാധ്യമത്തില്‍ കുറിച്ചു.

ജോയ് മാത്യുവിന്റെ കുറിപ്പ്:

സേവനത്തിനു നികുതി ഈടാക്കുക, ഹോ എന്തൊരു അസംബന്ധമാണത് ! അതിനോടുള്ള പ്രതിഷേധമായിട്ടാണ് ധീരയായ ഒരു പെണ്‍കൊടി മേല്‍പ്പറഞ്ഞ നികുതികള്‍ അടക്കാന്‍ തയ്യാറാവാതിരുന്നത് എന്ന് ശ്രീ മാത്യു കുഴല്‍ നാടന്‍ മനസ്സിലാക്കാതെ പോയി.

ജി എസ് ടി, ഐ ജി എസ് ടി എന്നീ സേവന നികുതികള്‍ മുതലാളിത്തത്തിലേക്ക് കുതിക്കുന്ന ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാനുള്ള ബൂര്‍ഷ്വാ ഏര്‍പ്പാടാണെന്ന് ആര്‍ക്കാണറിയാത്തത് ! സാധാരണക്കാരെ കൊള്ളയടിക്കുന്ന ബൂര്‍ഷ്വാ -മുതലാളിത്ത നയത്തിനെതിരെയുള്ള സമര കാഹളം ധീരയായ ഒരു പാവം പെണ്‍കുട്ടി മുഴക്കിയിട്ടും നമ്മുടെ പേടിച്ചു തൂറികളായ ഇ ബു ജി (ഇടത് ബുദ്ധി ജീവികള്‍ )കളോ പണിയെടുത്ത് ജീവിക്കുന്നതില്‍ വിശ്വാസമില്ലാത്ത വൈപ്ലവ യുവജന പ്രസ്ഥാനക്കാരോ പിന്തുണക്കാത്തത് കഷ്ടം തന്നെ.

ആ ധീരവനിത കൊളുത്തിയ നികുതി വിരുദ്ധ വികാരം തീഷ്ണസമര ജ്വാലയായ് വളര്‍ത്തിയെടുക്കുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നികുതി പിഴിയല്‍ പരിപാടിയായ ജി എസ് ടി, ഐ ജി എസ് ടി ചൂഷണങ്ങളില്‍ നിന്നും വിമോചിപ്പിക്കുകയുമല്ലേ സത്യത്തില്‍ നാം ചെയ്യേണ്ടത് ?

അങ്ങിനെയെങ്കില്‍ എന്റെ പിന്തുണ ഇപ്പോള്‍ തന്നെ ഇതാ റൊക്കമായി (ജിഎസ്ടി, ഐജിഎസ്ടി എന്നിവ ഇല്ലാതെ) തരുന്നു. അല്ലാതെ കുഴല്‍നാടന്റെ വീട്ടുപടിക്കല്‍ പോയി നാലു മുദ്രാവാക്യം വിളിച്ചത് കൊണ്ട് ഒരു കാര്യവുമില്ല. അയാള്‍ മുതലാളിത്ത പാതയും സാമ്രാജ്യത്വ പാതയും കൂട്ടിമുട്ടിക്കാനായി ഉമ്മറത്തെ തിണ്ണയിലിരുന്നു ചായകുടിച്ചും പത്രം വായിച്ചും നമ്മള്‍ വിപ്ലവകാരികളെ നാണം കെടുത്തുകയാണ്.

Joy Mathew | 'മിത്തിനോടു കളിച്ചപോലെ കുഴല്‍ നാടനോട് കളിക്കേണ്ട; ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍'; മാസപ്പടി വിവാദത്തില്‍ മൂവാറ്റുപുഴ എം എല്‍ എക്ക് പിന്തുണയുമായി നടന്‍ ജോയ് മാത്യു

അത് അയാളുടെ തന്ത്രമാണ്, നമ്മള്‍ വിപ്ലവകാരികള്‍ അതില്‍ വീണുപോകരുത്. മിത്തിനോട് കളിച്ചപോലെ അയാളോട് കളിക്കേണ്ട അയാള്‍ ഒരു മിത്തല്ല, ആശയം ഭൗതിക ശക്തിയായി പരിണമിപ്പിച്ച കൊടും ഭീകരനാണയാള്‍. അതിനാല്‍ ജിഎസ്ടി, ഐജിഎസ്ടിക്കെതിരെ ധീരമായി നിലപാടെടുത്ത ആ സ്ത്രീ രത്‌നത്തെ പിന്തുണക്കുക. സമരം ആളിക്കത്തിക്കൂ. എന്നിട്ട് വേണം ആളുന്ന ജ്വാലയില്‍ നിന്നും എനിക്കൊരു ബീഡി കത്തിച്ചു വലിച്ചു രസിക്കാന്‍.

Keywords:  Joy Mathew supports Mathew Kuzhalnadan MLA, Kochi, News, Joy Mathew, Mathew Kuzhalnadan MLA, Politics, Controversy, Social Media, Veena Vijayan, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia