Birthday Wishes | മോദി അപ്പൂപ്പന് ജന്മദിനാശംസകള്‍ അറിയിച്ച് ബാലതാരം ദേവനന്ദ; ഒപ്പം സംവിധായകന്‍ ജൂഡ് ആന്റണി, താരങ്ങളായ ശശാങ്കന്‍, അനു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടേയും ആശംസകളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി

 


തിരുവനന്തപുരം: (www.kvartha.com) 73-ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആശംസാപ്രവാഹം. 'പ്രധാനമന്ത്രി പ്രധാന സേവകനാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രസേവനം ജീവിതവ്രതമാക്കിയ യുഗപുരുഷന് ജന്മദിനാശംസകള്‍' എന്നാണ് ബിജെപി കേരള ഘടകം ഫേയ്‌സ്ബുകില്‍ കുറിച്ചത്.

സംവിധായകന്‍ ജൂഡ് ആന്റണി, ടെലിവിഷന്‍ താരം ശശാങ്കന്‍, ചലചിത്ര താരം അനു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, ചലച്ചിത്ര ബാലതാരം ദേവനന്ദ എന്നിവരുള്‍പ്പെടെ മോദിക്ക് പിറന്നാള്‍ ആശംസ അറിയിച്ചിട്ടുണ്ട്. ഇവരുടെ ആശംസാ സന്ദേശത്തിന്റെ വീഡിയോ ബിജെപി ഫേസ്ബുകില്‍ പങ്കുവച്ചു.

Birthday Wishes | മോദി അപ്പൂപ്പന് ജന്മദിനാശംസകള്‍ അറിയിച്ച് ബാലതാരം ദേവനന്ദ; ഒപ്പം സംവിധായകന്‍ ജൂഡ് ആന്റണി, താരങ്ങളായ ശശാങ്കന്‍, അനു, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടേയും ആശംസകളുടെ വീഡിയോ പുറത്തുവിട്ട് ബിജെപി
 
പ്രധാനമന്ത്രിക്ക് ആശംസകള്‍ നേരുന്നതായും ഈശ്വരന്‍ അദ്ദേഹത്തിന് ആയുസ്സും ആരോഗ്യവും നല്‍കട്ടെയെന്നും ജൂഡ് ആന്റണി പറഞ്ഞു. 'സെപ്റ്റംബര്‍ 17ന് ജന്മദിനം ആഘോഷിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍. ഒപ്പം ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു' എന്ന് ദേവനന്ദ പറഞ്ഞു.

പിറന്നാള്‍ ആശംസകളും ആയുരോഗ്യസൗഖ്യവും നേരുന്നതായി ശശാങ്കന്‍ പറഞ്ഞു. ഭാരതത്തിന്റെ നെടുംതൂണായ മോദിജിക്ക് ജന്മദിനാശംസ നേരുന്നുവെന്ന് അനു പറഞ്ഞു. പ്രധാനമന്ത്രിയുടെ മുന്നോട്ടുള്ള യാത്രയില്‍, ഭാരതത്തെ നയിക്കാനുള്ള യാത്രയില്‍ ആരോഗ്യവും ആയുസ്സും ലഭിക്കട്ടെയെന്ന് അഭിലാഷ് പിള്ള ആശംസിച്ചു.

 
  
Keywords: Jude Anthany, Devananda and others extend greetings PM Modi's 73rd birthday, Thiruvananthapuram, News, Birthday Wishes, PM Modi, BJP, Facebook, Politics, Actors, Director, Kerala News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia