സോളാര്‍ കേസ്; ജഡ്ജിമാരെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് വി.എസ്

 


കൊച്ചി: സോളാര്‍ അഴിമതി കേസ് പരിഗണിക്കുന്ന ജഡ്ജിമാരെ വാദം കേള്‍ക്കുന്നതില്‍ നിന്നും മാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍.

ജഡ്ജിമാരെ മാറ്റിയ നടപടി സംശയത്തിന് ഇടനല്‍കുന്നുണ്ടെന്നും  സോളാര്‍ കേസുമായി ബന്ധപ്പെട്ടുള്ള കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ അഡ്വക്കറ്റ് ജനറലിന്റെ സഹായത്തോടെ നീതിപീഠത്തെ സ്വാധീനിച്ചുവെന്നു പറയുന്ന  ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നും വി.എസ്. വ്യക്തമാക്കി.

ഇത്തരം നീക്കങ്ങള്‍ക്കെതിരെ ഉന്നതനീതിപീഠങ്ങള്‍ കൂടുതല്‍ ജാഗ്രത കാണിക്കണം. അല്ലെങ്കില്‍ നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

കേസില്‍ വാദം നടക്കുന്നതിനിടെ സര്‍ക്കാരിനെതിരെ പരാമര്‍ശങ്ങള്‍ നടത്തിയ ജസ്റ്റിസുമാരുള്‍പെടെയുള്ള  ഹൈക്കോടതിയിലെ ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളിലാണ് ഇപ്പോള്‍   മാറ്റം വരുത്തിയിരിക്കുന്നത്.

ഓണാവധിക്ക് ശേഷം കോടതിയിലെത്തുന്ന ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിക്കൊണ്ട് ചീഫ് ജസ്റ്റിസ്  വ്യാഴാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.   അവധിക്കു ശേഷം ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റി നിശ്ചയിക്കുന്നത് സാധാരണമാണ്.

എന്നാല്‍ ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളാണ് സാധാരണയായി മാറ്റാറുളളത്. ഇതനുസരിച്ച് നേരത്തെ ജാമ്യാപേക്ഷകള്‍   പരിഗണിച്ചിരുന്ന ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്‍ സിവില്‍ കേസുകളാണ് ഇനി പരിഗണിക്കുന്നത്. സി.ബി.ഐ അന്വേഷണമടക്കം ക്രിമിനല്‍ കേസുകളുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ തിങ്കളാഴ്ച മുതല്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് പരിഗണിക്കും.
സോളാര്‍ കേസ്; ജഡ്ജിമാരെ മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് വി.എസ്

നേരത്തെ ഈ കേസുകള്‍ പരിഗണിച്ചിരുന്നത് ജസ്റ്റിസ് വി.കെ. മോഹനനായിരുന്നു. 2010 വരെയുളള ക്രിമിനല്‍ അപ്പീലുകളുടെ വാദം കേള്‍ക്കുകയാവും ജസ്റ്റിസ് വി.കെ. മോഹനന്റെ പുതിയ ചുമതല. ജസ്റ്റിസ് തോമസ് പി. ജോസഫാണ് ജാമ്യാപേക്ഷകള്‍   പരിഗണിക്കുക.

സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിലും മറ്റ് ക്രിമിനല്‍ അപ്പീലുകളിലും ജസ്റ്റിസ് പി. ഭവദാസന്‍ വാദം കേള്‍ക്കും.   സോളാര്‍ കേസില്‍ ജസ്റ്റിസ് എസ്.എസ്. സതീശചന്ദ്രന്റെയും ജസ്റ്റിസ് വി.കെ. മോഹനന്റെയും പരാമര്‍ശങ്ങള്‍  രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴതെളിച്ചിരുന്നു.

Also Read:
എന്‍ഡോസള്‍ഫാന്‍ മൂലം രോഗികളായ കുട്ടികള്‍ക്ക് 'നിരാമായ' പദ്ധതി നടപ്പിലാക്കും

Keywords: Solar case, Corruption, V.S Achuthanandan, Judge, Justice, High Court of Kerala, Criminal Case, Appeal, Politics, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia