Anticipatory Bail | മസ്ജിദ് പുനര്‍നിർമാണത്തിൽ കോടികളുടെ ക്രമക്കേട് നടന്നെന്ന കേസ്: മുസ്ലീം ലീഗ് നേതാവ് അബ്ദുർ റഹ്മാന് കല്ലായിയുടെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യഹരജിയില്‍ 20ന് വിധിപറയും
Sep 17, 2022, 21:04 IST
തലശേരി: (www.kvartha.com) മട്ടന്നൂര്‍ മഹല്‍ ജമാഅത് കമിറ്റിയുടെ പള്ളി പുനര്‍നിര്‍മാണവും ഷോപിങ് കോംപ്ലക്സ് നിര്‍മാണവുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിനടത്തിയെന്ന പൊലീസ് കേസില്‍ മൂന്ന് മുസ്ലിം ലീഗ് നേതാക്കള്‍ നല്കിയ മുന്‍കൂര്‍ ജാമ്യഹരജി ഇരുഭാഗത്തിന്റെയും വാദം കേട്ട ശേഷം വിധിപറയാനായി സെപ്റ്റംബർ 20ലേക്ക് മാറ്റി. മുസ്ലിം ലീഗ് നേതാക്കളായ അബ്ദുർ റഹ്മാന് ഹാജി കല്ലായി, എംസി കുഞ്ഞുമുഹമ്മദ്, യു മഅറൂഫ് എന്നിവരാണ് അഡ്വ. കെഎ ഫിലിപ് മുഖേനെ ജില്ലാസെഷന്‍സ് കോടതി മുന്‍പാകെ, പൊലീസ് അറസ്റ്റില്‍ നിന്നുമൊഴിവാകാനായി മുന്‍കൂര്‍ ജാമ്യഹരജി നല്‍കിയത്.
പളളികമിറ്റി നിര്‍മാണം സംബന്ധിച്ച് വഖഫ് ബോര്‍ഡിന്റെ മുന്‍കൂര്‍ അനുമതി ലഭിക്കാതെയാണ് നിര്‍മാണം നടത്തിയതെന്നും ഇതുവഴി 9.78 കോടിയിലധികം രൂപയുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നാണ് പരാതിക്കാധാരമായ പൊലീസ് കേസ്. 2012-18 കാലയളവിലാണ് കേസിനാസ്ദമായ സംഭവം. പൊലീസ് രേഖകള്‍ പ്രകാരം ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നും വിശ്വാസികള്‍ നല്കിയ പണം ദുരുപയോഗം ചെയതതിന് ന്യായീകരണമില്ലെന്നും അതിനാൽ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന് വേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡര്‍ അഡ്വ. കെ അജിത് കുമാര്‍ കോടതി മുമ്പാകെ വാദിച്ചു. തുടര്‍ന്നാണ് കോടതി വിധി പറയാനായി മാറ്റിയത്. എംപി ശമീര്‍ നല്കിയ പരാതിലാണ് പൊലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്.
Keywords: Thalassery, Kannur, Kerala, News, Top-Headlines, Masjid, Case, Muslim-League, Leader, Bail, Bail plea, Arrest, Court, Police, Judgment on anticipatory bail plea will be given on 20th.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.