ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നൂറാം പിറന്നാള്‍ ആഘോഷിച്ചു

 


കൊച്ചി: (www.kvartha.com 13.11.2014) ഇന്ത്യന്‍ നീതിന്യായ ചരിത്രത്തിലെ കുലപതിയായ ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ നൂറാം പിറന്നാള്‍ ആഘോഷിച്ചു. തുലാമാസത്തിലെ പൂയം നാളിലാണ് സ്വാമിയുടെ ജനനം. 1915 നവംബര്‍ 15ന് ജനിച്ച കൃഷ്ണയ്യരുടെ വിപുലമായ പിറന്നാളാഘോഷം 15ന് നടക്കും. വ്യാഴാഴ്ച രാവിലെ സഹായികളോടൊപ്പം എറണാകുളത്തപ്പനെ തൊഴുതു അനുഗ്രഹം വാങ്ങി. പിറന്നാള്‍ ദിനത്തിലും സ്വാമിക്ക് തിരക്കുതന്നെയാണ്.

വസതിയായ 'സദ്ഗമയ'യില്‍ വിപുലമായ  ആഘോഷ പരിപാടികളാണ് പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ചത്.   സ്വാമി ശങ്കരാചാര്യ ഓംകാരാനന്ദ സരസ്വതി പിറന്നാള്‍ ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗായകന്‍ കെ.ജെ യേശുദാസ് മുഖ്യപ്രഭാഷണം നടത്തി. എം.ഡി നാലപ്പാട്, 'മാധ്യമം മീഡിയവണ്‍' ഗ്രൂപ് എഡിറ്റര്‍ ഒ. അബ്ദുറഹ്മാന്‍, പ്രൊഫ. എം.കെ സാനു, ജസ്റ്റിസ് പി.കെ ഷംസുദ്ദീന്‍, ഫാ. ഡോ. ആല്‍ബര്‍ട്ട് നമ്പ്യാപറമ്പില്‍ കൃഷ്ണയ്യര്‍ക്ക് പിറന്നാള്‍  ആശംസകള്‍ നേര്‍ന്നു.

അന്ധവിദ്യാലത്തിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ടവര്‍ പിറന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്തു.  ഇന്റര്‍നാഷനല്‍ ഇന്റര്‍ഫെയ്ത്ത് ഡയലോഗ് ഇന്ത്യ (ഐ.ഐ.ഡി.ഐ) യുടെ ആഭിമുഖ്യത്തിലാണ് പിറന്നാള്‍ പരിപാടികള്‍  സംഘടിപ്പിച്ചത്. പാവപ്പെട്ടവര്‍ക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ദാനം, ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള സംഗീതക്‌ളാസിന്റെ ഉദ്ഘാടനം തുടങ്ങി  നിരവധി പരിപാടികളാണ് സദ്ഗമയയില്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡി കൃഷ്ണയ്യര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍  നൂറാം പിറന്നാള്‍ ആഘോഷിച്ചു

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Justice V R Krishna Iyer turns 100, Kochi, Inauguration, K.J Yeshudas, Children, Prime Minister, Narendra Modi, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia