കൃഷ്ണയ്യര്‍ യാത്രയായത് കെ.ആര്‍. നാരായണന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാതെ

 


കൊച്ചി:(www.kvartha.com 04.12.2014) കൃഷ്ണയ്യര്‍ യാത്രയായത് കെ.ആര്‍. നാരായണന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാന്‍ കാത്തുനില്‍ക്കാതെ. ഈ വര്‍ഷത്തെ കെ.ആര്‍. നാരായണന്‍ പുരസ്‌ക്കാരം ഈ മാസം ആറിന് കൊച്ചിയില്‍ സമ്മാനിക്കാനിരിക്കെയാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്.

മുന്‍രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ സ്മരണയ്ക്കായി കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരത്തിന് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്കും സമൂഹത്തിനും നല്‍കിവരുന്ന സംഭാവനകള്‍ പരിഗണിച്ച് ഈ വര്‍ഷം കൃഷ്ണയ്യരെയാണ് തെരഞ്ഞെടുത്തത്. ഫൗണ്ടേഷന്‍ രക്ഷാധികാരി ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, ചെയര്‍മാന്‍ ഉഴവൂര്‍ വിജയന്‍, ജനറല്‍ സെക്രട്ടറി എബി ജെ. ജോസ് എന്നിവര്‍ നവംബര്‍ 15 നു കൊച്ചിയിലെ വസതിയിലെത്തി കൃഷ്ണയ്യരെക്കണ്ട് അവാര്‍ഡ് വിവരം ഔദ്യോഗികമായി അറിയിച്ചിരുന്നു.

ഏറെ സന്തോഷത്തോടെ അവാര്‍ഡ് സ്വീകരിക്കുമെന്ന് കൃഷ്ണയ്യര്‍ അന്നു പറഞ്ഞു. തുടര്‍ന്ന് ആറിന് കൊച്ചിയില്‍ അവാര്‍ഡ് സമ്മാനിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി മരണവാര്‍ത്ത എത്തിയത്. കൃഷ്ണയ്യര്‍ക്കു സമ്മാനിക്കുന്നതിനായുള്ള പ്രശസ്തിപത്രവും ശില്പവും ഫൗണ്ടേഷന്റെ പാലാ ഓഫീസില്‍ തയ്യാറാക്കിയിരുന്നു. മരണാനന്തരബഹുമതിയായി കെ.ആര്‍. നാരായണന്‍ പുരസ്‌ക്കാരം കൃഷ്ണയ്യര്‍ക്കു നല്‍കുമെന്ന് ചെയര്‍മാന്‍ ഉഴവൂര്‍ വിജയനും ജനറല്‍ സെക്രട്ടറി എബി ജെ. ജോസും അറിയിച്ചു.
കൃഷ്ണയ്യര്‍ യാത്രയായത് കെ.ആര്‍. നാരായണന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങാതെ

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Justice VR Krishna Iyer, eminent jurist, dies in Kochi, Kochi, Justice, Award, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia