K C Venugopal | കെസി വേണുഗോപാലിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് രാജസ്താനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി അസ്ബാഖിന്റെ ഉമ്മ!
Apr 4, 2024, 18:23 IST
ആലപ്പുഴ: (KVARTHA) കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെസി വേണുഗോപാലിന് തിരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക നല്‍കിയത് രാജസ്താനില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ സ്വദേശി അസ്ബാഖിന്റെ ഉമ്മ സുബൈദ. കെസിയുടെ പഴയ വീട്ടിലെത്തിയാണ് ഇവര്‍ തുക കൈമാറിയത്. അസ്ബാഖിന്റെ യഥാര്‍ഥ കൊലപാതികളെ പിടികൂടുന്നതിന് ഈ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കിയത് കെസി വേണുഗോപാലാണ്.
അതേസമയം കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നും കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ നോക്കാന്‍ നേതാക്കള്‍ക്ക് അറിയാമെന്നും കെ സി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥിന്റെ കുടുംബത്തിന്റെ അടക്കമുള്ള നിരവധി പേരുടെ കണ്ണീരിന് ആദ്യം മുഖ്യമന്ത്രി മറുപടി പറയേണ്ടതുണ്ട്. സിദ്ധാര്‍ഥിന്റെ മരണത്തില്‍ എന്തുകൊണ്ട് സിബിഐ അന്വേഷണം വൈകിപ്പിച്ചുവെന്നും എന്തുകൊണ്ട് പൊലീസ് സിദ്ധാര്‍ഥിന്റെ കൊലപാതികളെ സംരക്ഷിക്കാന്‍ ശ്രമിച്ചുവെന്നും കേരളത്തോട് മുഖ്യമന്ത്രി മറുപടി പറയട്ടെയെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുക മാത്രമാണ് മുഖ്യമന്ത്രിയുടെ അജന്‍ഡയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍ മോദിയെ കുറിച്ച് ഒരക്ഷരം പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പോലും മുഖ്യമന്ത്രി മറുപടി പറയുന്നില്ല.

ആദ്യം എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും ചോദ്യം ചോദിക്കാന്‍ കഴിയുന്ന വാര്‍ത്താസമ്മേളനം നടത്തി അതിനൊക്കെ മറുപടി കൊടുക്കാന്‍ മുഖ്യമന്ത്രി തയാറാവട്ടെയെന്നും കെസി പറഞ്ഞു. കേരളത്തില്‍ ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയോട് ഇതിലും വലിയ തമാശ വേറെയില്ല എന്നായിരുന്നു കെസിയുടെ പ്രതികരണം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.