തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ലീഡര്‍ കെ. കരുണാകരന്‍ വരച്ച ചിത്രങ്ങള്‍ ലേലത്തിന്. കരുണാകരന്‍ വരച്ച 2 ചിത്രങ്ങളാണ് ലേലത്തിന് വയ്ക്കുക. വൈകിട്ട് 3 മണിക്ക് തിരുവനന്തപുരം താജ് ഹോട്ടലില്‍ കേരള ലളിതകലാ അക്കാദമിയാണ് ലേലം സംഘടിപ്പിക്കുന്നത്. 70 വര്‍ഷങ്ങള്‍ക്കുമുന്‍പ് കണ്ണൂരില്‍ നിന്ന് ചിത്രരചന പഠിയ്ക്കാന്‍ തൃശൂരില്‍ വന്ന കാലത്ത് വരച്ച രണ്ട് ചിത്രങ്ങളിലും നിറം പിടിച്ച് നില്‍ക്കുന്നത് മനുഷ്യരൂപങ്ങളാണ്. ഒന്നില്‍ റിക്ഷാ ചവിട്ടുന്ന ആളും രണ്ടാമത്തേതില്‍ ചിത്രരചനാ ക്ളാസിലെ മോഡലും. രാഷ്ടീയ രംഗത്തെ ചാണക്യനെന്നറിയപ്പെടുന്ന കെ. കരുണാകരന്‍ മരിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തികുന്ന വേളയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.