കരുണാകരന് രാജിവെക്കേണ്ടി വന്നത് ചാരക്കേസിനെ തുടര്‍ന്ന് തന്നെ: കെ മുരളീധരന്‍
Apr 12, 2014, 11:40 IST
തിരുവനന്തപുരം: (www.kvartha.com 12.04.2014) ചാരക്കേസിനെ തുടര്‍ന്നാണ് കെ. കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതെന്ന് കരുണാകരന്റെ മകനും കോണ്‍ഗ്രസ് നേതാവുമായ കെ. മുരളീധരന്‍ എംഎല്‍എ. കരുണാകരന് നേരെ ചാരക്കേസ് ഉയര്‍ന്നു വന്നതോടെ കോണ്‍ഗ്രസും ഘടകകക്ഷികളും അദ്ദേഹത്തിനു നേരെ തിരിയുകയുണ്ടായി. ഇതേതുടര്‍ന്ന് 1995 ല്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടതായി വന്നുവെന്നും മുരളീധരന്‍ പറഞ്ഞു.
അക്കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന പി.വി. നരസിംഹ റാവുവിന് കരുണാകരനോട് വിരോധം ഉണ്ടായിരുന്നു. കരുണാകരന്‍ ചാരക്കേസ് വിവാദത്തില്‍പെട്ടപ്പോള്‍ റാവു അവസരം മുതലെടുത്തെന്നും മുരളീധരന്‍ വ്യക്തമാക്കി.
കരുണാകരന്‍ രാജിവച്ചത് ചാരക്കേസില്‍ അല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെളിപ്പെടുത്തിയിരുന്നു. ചാരക്കേസിനെ തുടര്‍ന്ന് കരുണാകരന്റെ രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും അന്ന് താന്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനെ തിരുത്തിയാണ് മുരളിയുടെ പ്രസ്താവന. രാഷ്ട്രീയത്തില്‍ കരുണാകരന്‍ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായിരുന്നു ഐഎസ്ആര്‍ഒ ചാരക്കേസ്.
തിരുവനന്തപുരം ഐഎസ്ആര്‍ഒയിലെ രണ്ട് ഉദ്യോഗസ്ഥരുമായി സഹകരിച്ച് മാലി സ്വദേശിനിയായ മറിയം റഷീദ ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കിയെന്നായിരുന്നു ആരോപണം. ആരോപണത്തെ തുടര്‍ന്ന് കേസ് ആദ്യം അന്വേഷിച്ച സിബി മാത്യുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിട്ടപ്പോള്‍ ആരോപിക്കപ്പെട്ടവര്‍ക്കെതിരെ തെളിവില്ലെന്ന് പറഞ്ഞ് കേസ് എഴുതിത്തള്ളുകയായിരുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: K. Karunakaran, K. Muraleedharan, Kerala, Oommen Chandy, Chief Minister, Resignation, CBI, Case, ISRO.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.