K Muraleedharan | ശശി തരൂര്‍ പ്രധാന നേതാവ്, പാര്‍ടിയുടെ അവിഭാജ്യഘടകം, പ്രവര്‍ത്തനം കോണ്‍ഗ്രസിനു ശക്തി പകരും, കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ മുരളീധരന്‍; പലരും പാരവയ്ക്കാന്‍ നോക്കുമെന്നും അത് കാര്യമാക്കേണ്ടെന്നും ഉപദേശം

 


കോഴിക്കോട്: (www.kvartha.com) ശശി തരൂര്‍ എം പിക്ക് പിന്തുണ അറിയിച്ച് കെ മുരളീധരന്‍ എം പി. തരൂര്‍ പാര്‍ടിയുടെ അവിഭാജ്യഘടകമാണെന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തനം കോണ്‍ഗ്രസിനു ശക്തി പകരുമെന്നും കെ മുരളീധരന്‍ പറഞ്ഞു. മാത്രമല്ല, അദ്ദേഹം പാര്‍ടിയുടെ പ്രധാന നേതാവാണെന്നും കഴിവുള്ളവരെ അംഗീകരിക്കണമെന്നും മുരളീധരന്‍ അറിയിച്ചു.

യൂത് കോണ്‍ഗ്രസ് ജില്ലാ കമിറ്റി കോഴിക്കോട്ട് സംഘടിപ്പിക്കാനിരുന്ന സെമിനാര്‍ മുതിര്‍ന്ന നേതാക്കളുടെ സമ്മര്‍ദത്തിനു പിന്നാലെ മാറ്റിയെന്ന ആരോപണത്തിനു പിന്നാലെ കോഴിക്കോട് ഡിസിസിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചാണ് തരൂരിന് കെ മുരളീധരന്‍ പിന്തുണ പ്രഖ്യാപിച്ചത്. തരൂരിന്റെ പരിപാടിയില്‍ ആര്‍ക്കും പങ്കെടുക്കാമെന്നും അതില്‍ നടപടി വേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു. പലരും പാരവയ്ക്കാന്‍ നോക്കും അത് കാര്യമാക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശശി തരൂര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനെ കഴിഞ്ഞ ദിവസം മുരളീധരന്‍ സ്വാഗതം ചെയ്തിരുന്നു. അതിനു അദ്ദേഹത്തിന് യോഗ്യത ഉണ്ടെന്നും അധ്യക്ഷ പദവിയിലേക്കു മത്സരിച്ചതിനോടു മാത്രമാണു തനിക്കു വിയോജിപ്പ് ഉണ്ടായിരുന്നതെന്നും മുരളീധരന്‍ പറഞ്ഞിരുന്നു.

വിഡി സതീശനും കെ സുധാകരനുമൊപ്പം ശശി തരൂരും സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാകട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ പാര്‍ടിയെ നയിക്കാന്‍ യോജിച്ചയാള്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണെന്നും തരൂരിനു സാധാരണക്കാരുമായുള്ള ബന്ധം അല്‍പം കുറവാണെന്ന മുരളീധരന്റെ പ്രസ്താവന നേരത്തെ വിവാദമായിരുന്നു.

കെപി കേശവമേനോന്‍ ഹാളില്‍ 'സംഘ് പരിവാര്‍ മതേതരത്വത്തിന് ഉയര്‍ത്തുന്ന ഭീഷണി' എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചിരുന്നത്. എംകെ രാഘവന്‍ എംപിയും ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ പരിപാടി മാറ്റുന്നതായി അറിയിപ്പ് ലഭിക്കുകയായിരുന്നു.

K Muraleedharan | ശശി തരൂര്‍ പ്രധാന നേതാവ്, പാര്‍ടിയുടെ അവിഭാജ്യഘടകം, പ്രവര്‍ത്തനം കോണ്‍ഗ്രസിനു ശക്തി പകരും, കഴിവുള്ളവരെ അംഗീകരിക്കണമെന്നും കെ മുരളീധരന്‍; പലരും പാരവയ്ക്കാന്‍ നോക്കുമെന്നും അത് കാര്യമാക്കേണ്ടെന്നും ഉപദേശം

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തരൂരിനെതിരെ പരസ്യ നിലപാട് സ്വീകരിച്ച സംസ്ഥാനത്തെ ഉന്നത നേതാക്കളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരിപാടി മാറ്റിയതെന്നും തരൂരിനെ വെട്ടുന്നതിന്റെ ഭാഗമാണ് സെമിനാര്‍ ഉപേക്ഷിക്കലെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Keywords: K Muraleedharan support Shashi Tharoor's Malabar tour, Kozhikode, News, Politics, Press meet, K Muraleedaran, Shashi Taroor, Congress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia