വട്ടിയൂര്‍ക്കാവില്‍ ലീഗ് എന്നുപറയുന്ന ഒരു സാധനമില്ലെന്ന് മുരളീധരന്‍
May 2, 2012, 14:30 IST
കോഴിക്കോട്: തന്റെ നിയോജക മണ്ഡലമായ തിരുവന്തപുരത്തെ വട്ടിയൂര്‍ക്കാവില്‍ ലീഗ് എന്ന് പറയുന്ന ഒരു സാധനമേ ഇല്ലെന്ന് മുരളീധരന്‍. ലീഗിന് ആക്രാന്തം കൂടിയതുകൊണ്ടാണ് അവരുടെ മതേതര മുഖം നഷ്ടമായത്. നാലു കിട്ടിയാലും അഞ്ചു വേണമെന്ന ആക്രാന്തമാണ് ലീഗിന്റെ മതേതര മുഖം നഷ്ടമാക്കിയത്. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനുശേഷവും ലീഗ് നേതാക്കള്‍ തനിക്കും ആര്യാടനുമെതിരെ രംഗത്തുണ്ട്. ലീഗിന്റെ എതിര്‍പ്പ് തനിക്ക് പ്രശ്നമല്ല. സൌഹൃദമെങ്കില്‍ സൌഹൃദം. ഇല്ലെങ്കില്‍ യുദ്ധത്തിനും തയ്യാര്‍ മുരളീ പ്രഖ്യാപിച്ചു.
നേതാക്കളുടെ പരസ്യ പ്രസ്താവന വിലക്കിയിട്ടും മുസ്ളിം ലീഗിനെതിരെ രൂക്ഷവിമര്‍ശനവുമായി കഴിഞ്ഞ ദിവസം രംഗത്തെത്തുകയായിരുന്നു കെ.മുരളീധരന്‍ എംഎല്‍എ. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ ഒരുമിച്ച് കൈക്കൊണ്ട വെടിനിര്‍ത്തല്‍ തീരുമാനം ലീഗ് ലംഘിച്ചെന്ന് മുരളീധരന്‍ ആരോപിച്ചു. ഒരുമിച്ച് പോകാമെങ്കില്‍ ഒരുമിച്ച് പോകാം. ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ വഴി. കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെ വഴി. ഒന്നിച്ചുപോയാല്‍ രണ്ടുപേര്‍ക്കും കൊള്ളാം. കൂടുതല്‍ സീറ്റുകിട്ടിയ കാലത്തും കോണ്‍ഗ്രസിന് മുഖ്യമന്ത്രിയുള്‍പ്പെടെ പത്തുപേര്‍ മാത്രമേ മന്ത്രിസഭയില്‍ ഉണ്ടായിട്ടുള്ളൂ. സീറ്റുകൂടിയാല്‍ കോണ്‍ഗ്രസ് മന്ത്രിമാരുടെ എണ്ണം കൂട്ടാറില്ലെന്നും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു.
Keywords: K.Muralidharan, Muslim League, Kozhikode, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.