Award | കെ പൊന്ന്യം സ്മാരക പുരസ്‌കാരം ടിപി വേണുഗോപാലന് സമ്മാനിക്കും

 


തലശേരി: (www.kvartha.com) എഴുത്തുകാരന്‍ കെ പൊന്ന്യത്തിന്റെ പേരില്‍ പൊന്ന്യം സര്‍വീസ് സഹകരണ ബാങ്ക് ഏര്‍പ്പെടുത്തിയ പ്രഥമ ചെറുകഥാ പുരസ്‌ക്കാരത്തിന് ടി പി വേണുഗോപാലിന്റെ തുന്നല്‍ക്കാരന്‍ എന്ന ചെറുകഥാ സമാഹാരം അര്‍ഹമായതായി അവാര്‍ഡ് കമിറ്റി ഭാരവാഹികള്‍ തലശേരി പ്രസ് ഫോറത്തില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബറില്‍ നടക്കുന്ന ചടങ്ങില്‍ 25000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പവും അടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.

പ്രമുഖ സാഹിത്യ നിരൂപകരായ കെ എസ് രവികുമാര്‍, ഇ പി രാജഗോപാലന്‍, എഴുത്തുകാരന്‍ യുകെ കുമാരന്‍ എന്നിവരടങ്ങുന്ന വിധി നിര്‍ണയ സമിതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. സാമൂഹ്യ പ്രശ്‌നങ്ങളോടും തന്റെ ദേശത്തോടും നീതി പുലര്‍ത്തിയ എഴുത്തുകാരനാണ് വേണുഗോപലന്‍ എന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി.

Award | കെ പൊന്ന്യം സ്മാരക പുരസ്‌കാരം ടിപി വേണുഗോപാലന് സമ്മാനിക്കും

തുന്നല്‍ക്കാരന്‍ കൂടാതെ ഭൂമിയുടെ തോട്ടക്കാര്‍, സുഗന്ധമഴ, അനുനാസികം, കേട്ടാല്‍ ചങ്ക് പൊട്ടുന്ന ഓരോന്ന്, കുന്നുംപുറം കാര്‍ണിവല്‍, ഭയപ്പാടം തുടങ്ങി 20 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകാട് , ഇടശ്ശേരി, പ്രേംജി എന്നിവരുടെ ഓര്‍മയ്ക്കായുള്ള പുരസ്‌കാരങ്ങള്‍ ഉള്‍പെടെ 18 ഓളം പുരസ്‌കാരങ്ങള്‍ എഴുത്താരന് ലഭിച്ചിട്ടുണ്ട്.

പാപ്പിനിശ്ശേരി ഇ എം എസ് സ്മാരക ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ റിടയേര്‍ഡ് പ്രിന്‍സിപലും, എസ് എസ് എ കണ്ണൂര്‍ ജില്ലാ മുന്‍ പ്രൊജക്ട് ഓഫീസറുമാണ്. പുരോഗമന കലാ സാഹിത്യ സംഘം കണ്ണൂര്‍ ജില്ലാ പ്രസിഡന്റാണ്. വളപട്ടണം ഗ്രാമപഞ്ചായത് ജൂനീയര്‍ സൂപ്രണ്ട് നിതയാണ് ഭാര്യ. മക്കള്‍ നിവേദ്, സ്‌മേര.

വാര്‍ത്താസമ്മേളനത്തില്‍ പൊന്ന്യം സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ സുഗീഷ്, സെക്രടറി കെ ആര്‍ രത്‌നാകരന്‍, ബാങ്ക് ഡയറകര്‍ കെ മോഹനന്‍, കെ പൊന്ന്യം സ്മാരക സമിതി കണ്‍വീനര്‍ പൊന്ന്യം ചന്ദ്രന്‍, കെ പൊന്ന്യം സ്മാരക സമിതി അംഗം അഡ്വ കെ കെ രമേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords:  K Ponnyam Memorial Award will be presented to TP Venugopalan, Kannur, News, Thunnalkkaran, Writer, Award, Press Meet, TP Venugopalan, Nitha, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia