കെ റെയില്‍ സ്ഥലം ഏറ്റെടുപ്പ്: ദേഹത്ത് പെട്രോള്‍ ഒഴിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

 


കൊല്ലം: (www.kvartha.com 20.12.2021) കെ റെയില്‍ സ്ഥലം ഏറ്റെടുപ്പിന് മുന്നോടിയായി കല്ലിടുന്നതിനിടെ കൊല്ലത്ത് ആത്മഹത്യാഭീഷണി മുഴക്കി കുടുംബം. കൊല്ലം കൊട്ടിയം വഞ്ചിമുക്കില്‍ റിട്ട. കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥന്‍ ജയകുമാറും കുടുംബവുമാണ് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയത്. കയ്യില്‍ ലൈറ്ററും കരുതിയിരുന്നു.

കെ റെയില്‍ സ്ഥലം ഏറ്റെടുപ്പ്: ദേഹത്ത് പെട്രോള്‍ ഒഴിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി

സ്ഥലമേറ്റെടുക്കുന്ന പക്ഷം ഈ കുടുംബത്തിന്റെ വീട് പൂര്‍ണമായും നഷ്ടപ്പെടും. ഇതോടെയാണ് ഇത്തരമൊരു പ്രതിഷേധത്തിലേക്ക് ജയകുമാറും കുടുംബവും കടന്നത്. ആത്മഹത്യ ചെയ്യാന്‍ മുതിര്‍ന്ന കുടുംബത്തെ പൊലീസ് പിന്നീട് അനുനയിപ്പിക്കാന്‍ ശ്രമിച്ചു.

അതേസമയം, സമീപത്തെ മറ്റൊരു വീടിന്റെ അടുക്കളയോട് തൊട്ടുചേര്‍ന്ന സ്ഥലത്തും കെ റെയില്‍ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട കല്ലിടല്‍ നടന്നിരുന്നു. ഇതേതുടര്‍ന്ന് ഈ വീട്ടിലെ വീട്ടമ്മയും പെണ്‍കുട്ടിയും പ്രതിഷേധവുമായി രംഗത്തെത്തി.

നേരത്തെ തന്നെ ചാത്തന്നൂരിലും മറ്റും സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് റവന്യൂ അധികൃതര്‍ രംഗത്തെത്തി പ്രതിഷേധം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങള്‍ വഴങ്ങാന്‍ തയ്യാറായില്ല. ബി ജെ പി, കോണ്‍ഗ്രസ് ഉള്‍പെടെയുള്ള പ്രതിപക്ഷ പാര്‍ടികളും ജനങ്ങള്‍ക്ക് പിന്തുണയുമായി സ്ഥലത്തെത്തിയിട്ടുണ്ട്.

Keywords:  K Rail land acquisition: Family threatens after showering petrol over body, Kollam, News, Family, Suicide Attempt, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia