K Rail | കെഎസ്ആര്‍ടിസിയുടെ കണ്‍സള്‍ടന്റായി കേരള റെയില്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷനെ നിയമിച്ചു; തീരുമാനം ബോര്‍ഡ് യോഗത്തില്‍
Dec 13, 2022, 18:23 IST
തിരുവനന്തപുരം: (www.kvartha.com) കെഎസ്ആര്‍ടിസിയുടെ കണ്‍സള്‍ടന്റായി കേരള റെയില്‍ ഡെവലെപ്‌മെന്റ് കോര്‍പറേഷനെ നിയമിച്ചു. കഴിഞ്ഞദിവസം ചേര്‍ന്ന കെഎസ്ആര്‍ടിസിയുടെ ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. പുതുതായി നിര്‍മിക്കുന്ന ബസ് ടെര്‍മിനല്‍, ഷോപിങ് കോംപ്ലക്‌സുകളുടെ നിര്‍മാണവുമായ ബന്ധപ്പെട്ട കാര്യങ്ങളാണ് കെ റെയില്‍ കോര്‍പറേഷനു നല്‍കാന്‍ തീരുമാനിച്ചത്.
പിന്നാലെ കെ-റെയില്‍ ഉദ്യോഗസ്ഥര്‍ കെഎസ്ആര്‍ടിസിയുടെ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഡിപോ പുതുക്കിപ്പണിയാന്‍ ആലോചിക്കുന്ന ചെങ്ങന്നൂരിലും മലപ്പുറത്തും കെറെയില്‍ ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. കെഎസ്ആര്‍ടിസിയുടെ പുതിയ പദ്ധതികള്‍ ലാഭത്തിലാക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയാണ് കെ-റെയിലിന്റെ ചുമതല.
കേരളത്തില്‍ സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍കാരുകള്‍ സംയുക്തമായി രൂപീകരിച്ചതാണ് കെ-റെയില്‍. സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെങ്കിലും കേന്ദ്ര അനുമതിയില്ലാതെ തുടങ്ങാനാവില്ല എന്നാണ് സംസ്ഥാന സര്‍കാരിന്റെ നിലപാട്. അനുമതി ലഭിക്കും വരെ കെ-റെയില്‍ ഉദ്യോസ്ഥര്‍ക്ക് മറ്റ് ചുമതലകളില്ല. ഈ സാഹചര്യത്തിലാണ് അവരുടെ സേവനം പ്രയോജനപ്പെടുത്താനുള്ള കെഎസ്ആര്‍ടിസിയുടെ തീരുമാനം.
ബസ് സ്റ്റാന്‍ഡുകളിലെ ഷോപിങ് കോംപ്ലക്‌സുകളുടെ ചുമതല ഇപ്പോള്‍ എച് എല്‍ എലിനാണ്. കൂടുതല്‍ മത്സരം ഉണ്ടാകാനാണ് കെആര്‍ഡിസിഎലിനെ നിയമിക്കുന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ പുതിയ ഷോപിങ് കോംപ്ലക്‌സുകളുടെയും ടെര്‍മിനലുകളുടെയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നുണ്ട്. ചിലത് നിര്‍മാണ ഘട്ടത്തിലാണ്. ഇതിന്റെ വിവരങ്ങള്‍ കെ റെയില്‍ കോര്‍പറേഷനു കൈമാറും. കരാറില്‍ ഉടനെ ഒപ്പിടുമെന്നും കെ റെയില്‍ അധികൃതര്‍ പറഞ്ഞു.
കേന്ദ്ര അനുമതി ലഭിക്കാത്തതിനാല്‍ സില്‍വര്‍ലൈന്‍ സംബന്ധിച്ച സര്‍വേ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. സര്‍വേയ്ക്കായി ചുമതലപ്പെടുത്തിയിരുന്ന റവന്യൂ ഉദ്യോഗസ്ഥരെ മറ്റു പദ്ധതികളിലേക്കു വിന്യസിച്ചു. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ മറ്റു പദ്ധതികള്‍ ഏറ്റെടുക്കാനാണു കെ റെയില്‍ കോര്‍പറേഷന്റെ തീരുമാനം.
Keywords: K Rail working as consultancy agency for KSRTC, Thiruvananthapuram, News, KSRTC, Meeting, Visit, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.